മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഇ എ കുമാരന്‍(72) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.30‑ന് വിലാപയാത്രയായി മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ എത്തിക്കുകയും നാലിന് സംസ്‌കരിക്കും.
ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയായും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ള് വ്യവസായ ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഭാര്യ: പരേതയായ അയിഷാമ്മ. മക്കള്‍: സനൂജ കുമാര്‍, സാനിയ കുമാര്‍. മരുമകന്‍: പ്രശാന്ത് രവി.
ഭൗതീക ശരീരം വ്യാഴാഴാഴ്ച രാവിലെ 9 ന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ക്ഷേത്രത്തിന് സമീപമുള്ള സ്വവസതിയില്‍ എത്തിക്കുകയും 10-മണിയോടെ വീടിനടുത്തുള്ള ശാന്തിമഠം ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന്
സി പി ഐ നേതാവ് ഇ എ കുമാരന്റെ നിര്യാണത്തിൽ സി പി ഐ ജില്ലാ കൗൺസിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും സമുന്നത സ്ഥാനങ്ങൾ വഹിച്ച സഖാവ് പൊതു പ്രവർത്തകർക്ക് എന്നും മാതൃകയാണ്. ജീവിതത്തിലുടനീളം സത്യസന്ധമായ നിലപാടുകൾ കൊണ്ടും, ലളിതമായ ജീവിത ശൈലികൊണ്ടും മാതൃകയായ വ്യക്തിത്വത്തമായിരുന്ന ഇ കെ കുമാരന്റേതെന്ന് സി പി ഐ ജില്ലാ കൗൺസിൽ ആക്ടിങ് സെക്രട്ടറി കെ എൻ സുഗതൻ അനുശോചിച്ചു.
മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് ജംഗ്ഷനില്‍ നടക്കും. അനുശോചന യോഗത്തില്‍ രാഷ്ട്രീയ‑സാമൂഹിക‑സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇ എ കുമാരന്റെ നിര്യാണത്തിൽ ജില്ലാ സെക്രട്ടറി പി രാജു അനുശോചിച്ചു. ലാളിത്യമാർന്ന ജീവിതവും ചിട്ടയായ പൊതുപ്രവർത്തന ശൈലിയുമായിരുന്നു സഖാവിന്റേതെന്നും വേർപാട് പാർട്ടിക്ക് തീരാനഷ്ടമാണെന്നും പി രാജു അനുസ്മരിച്ചു.
ത്യാഗോജ്ജലമായ പ്രവര്‍ത്തനത്തിന് ഉടമയായിരുന്നു സഖാവ് ഇ.എ.കുമരനെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുന്‍എം.എല്‍.എ ബാബുപോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനരംഗത്ത് ജില്ലയില്‍ ഒരുമിച്ച് പ്രവര്ത്തിക്കാനുള്ളഅവരമുണ്ടാ
English Summary: CPI leader E A Kumaran passes away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.