വനിതയായ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ പരസ്യമായ ലൈഗീക അധിക്ഷേപം. പ്രസിഡന്റിന്റെ പേര് സഹിതം വിളിച്ചു പറഞ്ഞ് സ്വന്തം പാർട്ടിയിലെ വനിത അംഗങ്ങൾ നോക്കി നിൽക്കെ നടത്തിയ ലൈംഗീക പരാമർശങ്ങൾ വിവാദമായി.
ഇടുക്കി ബ്ലോക്കും കഞ്ഞിക്കുഴി പഞ്ചായത്തും മുമ്പ് യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്നെങ്കിലും അടുത്തയിടെ ബ്ലോക്ക് എൽഡിഎഫ് നേതൃത്വം തിരികെ പിടിച്ചിരുന്നു. മുമ്പ് യുഡിഎഫ് അഗമായിരിക്കെ പ്രസിഡന്റായിരുന്ന രാജി ചന്ദ്രന് സ്വതന്ത്രമായി ഭരിക്കാൻ യുഡിഎഫിലെ ചില നേതാക്കൾ വിലങ്ങു തടിയായിരുന്നു. ഇതോടെയാണ് യുഡിഎഫ് അംഗത്വം രാജിവെച്ച് രാജി എൽഡിഎഫിനൊപ്പം ചേർന്നത്. ഇതിന്റെ പേരിൽ ജില്ലയിലെ യുഡിഎഫ് നേതൃത്വം നിരന്തരമായി രാജിക്കെതിരെ പോർവിളികളും നടത്തയിരുന്നു.
”ഭർത്താവിന് കൊടുക്കാനാവാത്ത സുഖം മാർക്സിസ്റ്റ് പാർട്ടിയിലെ ഏതെങ്കിലും ആളുകൾക്ക് കൊടുക്കാൻ കഴിയുമെങ്കിൽ അതു കൊടുക്കാനുള്ള ശേഷി രാജിക്കുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം” എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പരാമർശം.
അതേസമയം സി പി മാത്യൂവിന്റെ പ്രസ്ഥാവനയ്ക്കെതിരെ മറുപടിയുമായി രാജി ചന്ദ്രൻ രംഗത്തെത്തി. ”എന്ത് മാന്യതയാണ് സ്ത്രീകൾക്ക് കോൺഗ്രസ് കൊടുക്കുന്നതെന്നാണ് സി പി മാത്യൂവിന്റെ പരാമർശം വ്യക്തമാക്കുന്നത്. കൂറുമാറ്റം രാഷ്ട്രീയമായി ചോദ്യം ചെയ്യാമായിരുന്നു. പരാമർശത്തെ നിയമപരമായി നേരിടും. പേരെടുത്ത് പറഞ്ഞിട്ടുള്ള പ്രസ്ഥാവന അംഗീകരിക്കാനാവില്ല. പ്രസിഡന്റായിട്ടുള്ള പ്രവർത്തനങ്ങളിൽ യുഡിഎഫ് വിലങ്ങുതടിയായതിനാലാണ് പാർട്ടി വിട്ടതെന്നും” അവർ പറഞ്ഞു.
English Summary: DCC President’s sexual harassment against woman block president in public
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.