November 28, 2023 Tuesday

Related news

November 28, 2023
November 23, 2023
November 22, 2023
November 21, 2023
November 21, 2023
November 21, 2023
November 20, 2023
November 20, 2023
November 20, 2023
November 19, 2023

നടൻ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Janayugom Webdesk
കൊച്ചി
November 19, 2023 6:47 pm

നടൻ വിനോദ് തോമസിന്റെ മരണകാരണം കാറിനുള്ളിലെ എസിയില്‍ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിനോദ് സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിവെന്നാണ് അനുമാനം. മരണത്തെ തുടർന്ന് പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, വിനോദിന്റെ സംസ്കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.

Eng­lish Sum­ma­ry: Death of actor Vin­od Thomas; Post­mortem report out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.