മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജോസ്‌മോന്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ഇയാളെ പിന്നീട് തിരുവനന്തപുരത്ത് നിയമനം നല്‍കിയതായി പിസിബി ചെയർമാൻ അറിയിച്ചു. ജോസ്‌മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും റബര്‍ ട്രേഡിങ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ജോസ്‌മോൻ. ഉടമ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് രണ്ടാം പ്രതിയായി ജോസ്‌മോനെതിരെ വിജിലന്‍സ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വിജിലസന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.
english summary; Defendant in bribery case back in service
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.