3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിങ് അന്തരിച്ചു

Janayugom Webdesk
അറ്റ്ലാന്റ
January 23, 2024 9:43 pm

അറ്റ്‌ലാന്റ (എപി) ‑റവ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിങ്(62) അന്തരിച്ചു. കലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം.  മാതാപിതാക്കളായ റവ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും കോറെറ്റ സ്കോട്ട് കിങിന്റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സമർപ്പിച്ച ഡെക്‌സ്റ്റർ സ്കോട്ട് കിങ് പ്രോസ്റ്റേറ്റ് ക്യാൻസറുമായി മല്ലിട്ട്  62 വയസ്സിലായിരുന്നു മരണത്തിനു കീഴടങ്ങിയത്.

ഉറക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ഭാര്യ ലിയ വെബർ കിങ് പ്രസ്താവനയിൽ അറിയിച്ചു. 1968 ഏപ്രിലിൽ ടെനിസിയിലെ മെംഫിസിൽ പണിമുടക്കിയ ശുചീകരണത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനിടെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെടുമ്പോൾ ഡെക്‌സ്റ്ററിന് 7 വയസ്സായിരുന്നു പ്രായം. പിതാവിനെ പോലെ തന്നെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി ഡെക്സ്റ്ററും പ്രവർത്തിച്ചിരുന്നു.

Eng­lish Sum­ma­ry: Dex­ter Scott King, son of civ­il rights leader Mar­tin Luther King dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.