26 April 2024, Friday

Related news

June 6, 2023
September 16, 2022
June 17, 2022
May 21, 2022
May 8, 2022
April 28, 2022
April 4, 2022
April 3, 2022
April 3, 2022
April 2, 2022

ഡീസലിന് 20 പൈസ കുറഞ്ഞു

Janayugom Webdesk
ന്യൂഡൽഹി
August 19, 2021 10:15 pm

ഡീസൽ വിലയിൽ നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. കേരളത്തിൽ ഡീസൽ വില 94.29 രൂപയായി. കഴിഞ്ഞ ദിവസവും ഡീസലിന് 22 പൈസ കുറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ധനവില . രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയുമായിരുന്നു. മുംബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപയും ഡീസലിന് ലിറ്ററിന് 97.45 രൂപയുമാണ്.

തമിഴ്നാട് സർക്കാർ പെട്രോളിന് സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ചിരുന്നു.

Eng­lish Sum­ma­ry: Diesel was reduced by 20 paise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.