23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 14, 2024
August 6, 2024
July 11, 2024
June 10, 2024
May 20, 2024
May 19, 2024
May 18, 2024
December 8, 2023
April 29, 2023
March 31, 2023

ഗാര്‍ഹിക പീഡനം: പീഡിപ്പിക്കുന്നതായി ലിജിന പരാതി പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍, തീവണ്ടി തട്ടിയുള്ള മരണത്തിലും ദുരൂഹതയുളളതായി ബന്ധുക്കൾ

Janayugom Webdesk
കടലുണ്ടി
February 11, 2022 8:14 pm

വള്ളിക്കുന്ന് അത്താണിക്കലിനു സമീപം ഭർത്തൃമതിയായ യുവതി തീവണ്ടി തട്ടി മരിച്ചതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ .ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിനയാണ് (37) കഴിഞ്ഞ ദിവസം അത്താണിക്കലിനു സമീപം തീവണ്ടി തട്ടി മരിച്ചത്. അത്താണിക്കല്‍ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ ഭാര്യയാണ് ലിജിന. ഭര്‍ത്തൃ പീഡനമാണ് മരണത്തിനു കാരണമെന്നു കാണിച്ച് ലിജിനയുടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്‍കി. ലിജിനയെ ഭര്‍ത്താവ് ഷാലു നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്തൃ വീട്ടിലെ കടുത്ത പീഡനം ലിജിന വീട്ടുകാരെ അറിയിച്ചിരുന്നു. പീഡനം അസഹ്യമാവുമ്പോൾ സ്വന്തം വീട്ടിലേക്കു വരികയായിരുന്നു പതിവെന്ന് സഹോദരന്‍ ഹരീഷ് കുമാര്‍ പരാതിയില്‍ പറയുന്നു. യുവതി മരിക്കുന്നതിന് മുമ്പ് എഴുതിയ പരാതിയും പൊലീസിനു കൈമാറിയിട്ടുണ്ട്.

Eng­lish Sum­ma­ry: Domes­tic vio­lence: Rel­a­tives say Liji­na would have com­plained of torture

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.