4 October 2024, Friday
KSFE Galaxy Chits Banner 2

ഊർജ്ജ പ്രതിസന്ധി; പതിനാറ് സംസ്ഥാനങ്ങളിൽ പത്ത് മണിക്കൂർ വരെ പവർകട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2022 12:23 pm

രാജ്യത്ത് ഊർജ്ജ പ്രതിസന്ധി അതിരൂക്ഷം. പതിനാറ് സംസ്ഥാനങ്ങളിൽ പത്ത് മണിക്കൂർ വരെയാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയും പവർകട്ടിലേക്ക് നീങ്ങുകയാണ്.

വൈദ്യുത നിയങ്ങളിലേക്ക് കൽക്കരി എത്തിക്കാൻ 753 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. രാജ്യത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു.

മെട്രോ സർവ്വീസുകളെയും ആശുപത്രി ഉൾപ്പടെയുള്ള അവശ്യസേവനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഡൽഹി. 1.8 മില്ല്യൺ ടൺ കൽക്കരിയാണ് ഒരു ദിവസത്തേക്ക് താപ വൈദ്യുത നിലയങ്ങൾക്ക് വേണ്ടത്.

അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. പല വൈദ്യുതി പ്ളാന്റുകളിലെയും കൽക്കരി ശേഖരം തീരുകയാണ്.

Eng­lish summary;Energy cri­sis; Up to ten hours pow­er cut in six­teen states

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.