30 April 2024, Tuesday

പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ് പരിശോധനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
January 4, 2022 8:19 pm

പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ് തല പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുമരാത്ത് — ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആര്‍ ഐ യെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സെന്റര്‍ ഓഫ് എക്സലന്‍സിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് സ്വാഗതം പറഞ്ഞു. കെ എച്ച് ആര്‍ ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികള്‍ ഫീല്‍ഡില്‍ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതല്‍ പഠനങ്ങളും ഘടനാരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തില്‍ എത്താന്‍ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.

ENGLISH SUMMARY:facilities for field inspec­tion in Pub­lic Works Depart­ment: Min­is­ter PA Moham­mad Riyaz
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.