10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024

പുകവലിക്കുന്നതിനിടെ തീ മുണ്ടിലേക്ക് വീണു; പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു

Janayugom Webdesk
തൃശ്ശൂർ
March 16, 2023 3:07 pm

പുകവലിക്കുന്നതിനിടെ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം. തൃശ്ശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം. വീടിന് മുൻവശത്ത് വെച്ച് പുകവലിക്കുന്നതിനിടെ ബീഡിയില്‍ നിന്ന് തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടര്‍ന്നതോടെ ലൂയിസിന് ഗുരുതരമായി പൊള്ളലേറ്റത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.

Eng­lish Summary;Fire fell on the body while smok­ing; The house­hold­er died of burns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.