27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025

നവി മുംബൈയില്‍ എട്ട് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി അഞ്ച് മലയാളികള്‍ അറസ്റ്റില്‍

Janayugom Webdesk
December 21, 2022 9:18 am

നവി മുംബൈയില്‍ ലഹരിമരുന്നുമായി അഞ്ച് മലയാളികള്‍ അറസ്റ്റില്‍. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം ഹെറോയിനുമായി വാഷി മാഫ്കോ മാര്‍ക്കറ്റില്‍ വച്ചാണ് അഞ്ചു മലയാളികള്‍ അറസ്റ്റിലായത്. കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം (28) കാസര്‍ഗോഡ് സ്വദേശി അബുബക്കര്‍ സിദ്ദിഖി കണ്ണൂര്‍ സ്വദേശികളായ അമന്‍ മുഹമ്മദ് (26), ഉമര്‍ അക്രം(38), നാസിം മൂസ(30)എന്നിവരാണ് അറസ്റ്റിലായത്. 

കേരളത്തിലേക്ക് കടത്താന്‍ ശേഖരിച്ച ലഹരി മരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സാന്‍പാഡയിലെ മാഫ്കോ മാര്‍ക്കറ്റില്‍ ഹെറോയിന്‍ വാങ്ങാന്‍ കേരളത്തില്‍ നിന്ന് ആളുകള്‍ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വലയൊരുക്കിയത്. ഇവര്‍ കേരളത്തില്‍ നിന്ന് ട്രെയിനില്‍ പന്‍വേല്‍ സ്റ്റേഷനില്‍ ഇറങ്ങിയാണ് വാഷിയിലെത്തിയത്. മയക്കുമരുന്ന് വാങ്ങിയ ശേഷം പിടികൂടിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Summary:Five Malay­alees arrest­ed in Navi Mum­bai with drugs worth Rs 8 lakh
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.