12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

August 25, 2024
August 15, 2024
July 19, 2024
January 25, 2024
January 10, 2024
September 18, 2023
September 5, 2023
August 22, 2023
August 3, 2023
July 4, 2023

ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധ; അഞ്ചംഗം കുടുംബം ചികിത്സ തേടി

Janayugom Webdesk
തൃശ്ശൂർ
May 24, 2022 12:07 pm

ട്രെയിൻ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റത്. കുടുംബം തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ (4), അവന്തിക (9), നിവേദ്യ (9), നിരഞ്ജന (4) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. യാത്രക്കിടെ മംഗലാപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നതായി ഇവർ പറഞ്ഞു.

എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് 5 പേരെയും പുലർച്ചെ ഡിസ്‍ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

Eng­lish summary;Food poi­son­ing dur­ing train trav­el; A fam­i­ly of five sought treatment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.