23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 5, 2024
March 24, 2024
March 12, 2024
March 3, 2024
December 12, 2023
September 28, 2023
December 8, 2022
August 18, 2022
August 8, 2022
July 18, 2022

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് തോക്കുകളുമായി വിദേശ ബോട്ടുകള്‍; ജാഗ്രത നിര്‍ദേശം

Janayugom Webdesk
മുംബൈ
August 18, 2022 4:35 pm

മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലെ ഹരിഹരശ്വേര്‍ തീരത്ത് യന്ത്രതോക്കുകളുമായി രണ്ട് വിദേശ ബോട്ടുകള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും എകെ 47 തോക്കുകളും റൈഫിളുകളും ബോട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ ഭീകരബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ തീരപ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലും ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വന്‍ പൊലീസ് ക്യാംപാണ് സ്ഥലത്ത്. ഹരിഹരേശ്വര്‍ ബീച്ചിന് സമീപം ബോട്ടില്‍ നിന്ന് എകെ 47 കണ്ടെത്തിയതായി റായ്ഗഡ് എസ്പി അശോക് ധൂധേ പറഞ്ഞു. ബോട്ടില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല.അന്വേഷണം പുരോഗമിക്കുകയാണ്. തീരദേശത്തുള്ളവരാണ് ബോട്ട് കണ്ടെത്തിയത്. 

അതേസമയം ഓസ്‌ട്രേലിയന്‍ നിര്‍മ്മിത ബോട്ടുകളാണെന്നും റിപ്പോര്‍ട്ടുണ്ട്. ബോട്ട് തീരത്ത് അടുപ്പിക്കുന്നതിന് മുന്‍പായി വിവരം കോസ്റ്റ്ഗാര്‍ഡുകളെ അറിയിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ ദുരെയാണ് ഹരിഹരേശ്വര്‍ ബീച്ച്.

Eng­lish Summary:Foreign boats with guns off Maha­rash­tra’s Raigad coast; Warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.