23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
November 18, 2024
September 26, 2024
September 19, 2024

റഷ്യക്കെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് രാജ്യങ്ങള്‍; തിരിച്ചടിക്കുമെന്ന് റഷ്യന്‍ മുന്നറിയിപ്പ്

Janayugom Webdesk
മോസ്കോ
February 23, 2022 10:45 pm

ഉക്രെയ്ന്‍ വിഷയത്തില്‍ യുഎസ്, ബ്രിട്ടൻ, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി ഉക്രെയ്ൻ അറിയിച്ചു. റഷ്യന്‍ പ്രതിരോധമന്ത്രി, സൈനിക മേധാവി, 351 ഡ്യൂമ അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്റെ ഉപരോധം. അമേരിക്കയുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്നാണ് ഈ ഉപരോധങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളതെന്നും റഷ്യ ആക്രമണം പരോക്ഷമാക്കിയാല്‍ ഉപരോധം വര്‍ധിപ്പിക്കുന്നത് തുടരുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

റഷ്യയിലെ രണ്ട് വലിയ ധനകാര്യ സ്ഥാപനങ്ങളായ വിഇബി, സൈനിക ബാങ്കുകള്‍ എന്നിവയ്ക്ക് മേല്‍ പൂര്‍ണ ഉപരോധം യുഎസ് പ്രഖ്യാപിച്ചു. റഷ്യയിലെ ഉന്നതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും. റഷ്യന്‍ സോവറിന്‍ ഡെബ്റ്റിലും സമഗ്ര ഉപരോധങ്ങള്‍ നടപ്പിലാക്കി. ഇതിനാല്‍ റഷ്യന്‍ സര്‍ക്കാരിന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ധനം സ്വരൂപിക്കാന്‍ കഴിയില്ല. അമേരിക്കയുടെ വിപണികളിലോ യൂറോപ്യന്‍ വിപണികളിലോ വ്യാപാരം നടത്താനും കഴിയില്ല. അതേസമയം ഉപരോധത്തിനെതിരെ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ ദോഷം ചെയ്യുകയെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. റഷ്യയിലും ഡോണ്‍ബാസ് മേഖലയിലുള്ളവര്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതിനൊപ്പം ജപ്പാനിലുള്ള ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും ജപ്പാന്‍ അറിയിച്ചു. ജര്‍മനി കഴിഞ്ഞദിവസം തന്നെ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

കാനഡ റഷ്യക്കാര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നതിനൊപ്പം നൂറുകണക്കിന് സൈനികരെ കിഴക്കന്‍ യൂറോപ്പിന്റെ അതിര്‍ത്തി മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. റഷ്യന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. ഡോണ്‍ബാസ് മേഖലയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം റഷ്യ ഈ മേഖലയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചിരുന്നു.

 

Eng­lish Sum­ma­ry: Four coun­tries impose sanc­tions on Rus­sia; Russ­ian warns of retaliation

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.