May 28, 2023 Sunday

Related news

May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023
May 23, 2023
May 22, 2023
May 22, 2023
May 21, 2023

വീട്ടുമുറ്റത്തുനിന്നും നേരെ കുഴിയിലേക്ക്: കാറപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വീട്ടുകാര്‍

നാട്ടുകാര്‍ ദമ്പതികളെ പുറത്തെടുത്തത് കാറിന്റെ ചില്ല് തകര്‍ത്ത്
Janayugom Webdesk
നെടുങ്കണ്ടം
March 29, 2023 8:14 pm

പിന്നോട്ട് എടുക്കുന്നതിനിടയില്‍ വീട്ട് മുറ്റത്ത് നിന്നും നിയന്ത്രണം വിട്ട കാര്‍ താഴെ റോഡിലേയക്ക് പതിച്ചു. നെടുങ്കണ്ടം പാറക്കടവില്‍ വീട്ടില്‍ ആന്റണി, ഭാര്യ സാലി എന്നിവരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്. സാരമായ പരിക്കുകള്‍ പറ്റിയ ഇരുവരേയും കാറിന്റെ ചില്ലുതകര്‍ത്താണ് പുറത്തെത്തിച്ചത്. ബന്ധു വീട്ടിലേയ്ക്ക് പോകുന്നതിനായി കാര്‍ വീട്ട് മുറ്റത്ത് തിരിക്കുന്നതിനിടയിലാണ് വിടിന്റെ സംരക്ഷണവേലി തകര്‍ത്ത് 30 അടിയോളം താഴ്ചയുള്ള റോഡിലേയക്ക് മറിഞ്ഞത്.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തി ഇരുവരേയും പുറത്തെടുത്തത്. തലയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റ സാലിയെ നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് നിന്നും അഗ്നിശമന രക്ഷാസേന സംഭവസ്ഥലത്ത് എത്തി. 

Eng­lish Sum­ma­ry: car meet with acci­dent in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.