27 April 2024, Saturday

സ്വർണ വില ഏറ്റവും താഴ്ന്ന നിരക്കിൽ

Janayugom Webdesk
കൊച്ചി
August 21, 2023 8:54 am

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിവിലാണ്. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് വില. ഗ്രാമിന് 5,410 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. 1889 ഡോളറിൽ ആണ് വില.

ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. പിന്നാലെയാണ് വില ഇടിവുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് പല നഗരങ്ങളിലും ഇന്ന് ഏകദേശ വില 59,000 രൂപയിലാണ്. 22 കാരറ്റ് സ്വർണ്ണത്തിന് 54,100 രൂരയായി.

Eng­lish Sum­ma­ry: gold price 21–8‑23
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.