14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 13, 2025
March 13, 2025
March 13, 2025
March 12, 2025
March 9, 2025
March 9, 2025
March 8, 2025
March 8, 2025

അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി: ഒരാൾ കൊല്ലപ്പെട്ടു

Janayugom Webdesk
പാലക്കാട്:
November 7, 2021 9:08 pm

ഉത്തർപ്രദേശ് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വാസിം(21)ആണ് കൊല്ലപ്പെട്ടത്, സംഘര്‍ഷത്തില്‍ സുഹൃത്തുക്കളായ വാജിദ് (25), സര്‍ഫസ് (24) എന്നിവര്‍ക്ക് പരുക്കേറ്റു. വാസിമിനെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയായ വാജിദ് (25) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പാലക്കാട് ‑കോഴിക്കോട് ദേശീയ പാതയിലെ മുണ്ടൂരിലെ ഫർണീച്ചർ സ്ഥാപനത്തിലെ ജോലിക്കാരും ബന്ധുക്കളുമായിരുന്നു ഉത്തർപ്രദേശ് സ്വദേശികളായ വാസിം, വാജിദ് എന്നിവര്‍. കൊല്ലപ്പെട്ട വാസിമും ആക്രമിച്ച വാജിദും ബന്ധുക്കളാണ്. കഴിഞ്ഞദിവസം സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ ഉത്തർപ്രദേശിൽ തർക്കങ്ങളുണ്ടായിരുന്നു. ബന്ധുക്കള്‍ തമ്മില്‍ നാട്ടിലുണ്ടായ തര്‍ക്കം ഇരുവരും ഏറ്റുപിടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുവരെയും അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കനുള്ള ശ്രമത്തിലാണ് ഇവരുടെ സുഹൃത്തായ സര്‍ഫസിന് പരുക്കേറ്റതെന്നും പോലീസ് പറയുന്നു. സര്‍ഫസിന്റെ പരിക്ക് ഗുരുതരമല്ല. വാസിം തൃശൂർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും ബന്ധുക്കള്‍ പാലക്കാട്ടേക്ക് പുറപ്പെട്ടതായും പോലീസ് അറിയിച്ചു.

ENGLISH SUMMARY:Guest work­ers clash: One killed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.