കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 17 വരെ മഴ തുടരുമെന്നാണ് സൂചന. കനത്ത മഴയില്‍ താഴ്ന്ന സ്ഥലങ്ങള്‍ പലയിടങ്ങളും വെള്ളത്തിനടിയിലായി. പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.
മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് മഴ ശക്തമായതോടെ, അഞ്ചുവര്‍ഷത്തിനിടയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഏറ്റവും മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാതീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനംകൊണ്ട് 17 വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.