27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 20, 2025
April 19, 2025
April 15, 2025
April 10, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
May 16, 2022 8:10 am

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഇന്നലെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഇതിനു പുറമേ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൃഷിവകുപ്പും കൺട്രോൾ റൂമുകൾ ആരംഭിച്ചു. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. കനത്തമഴയില്‍ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിയിട്ടുണ്ട്.

അപകട സാധ്യതാമേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. വിഴിഞ്ഞത്ത് നിന്ന് ശനിയാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയി എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കാണാതായ തൊഴിലാളികളെ തമിഴ്‌നാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കനത്ത മഴയ്ക്കിടെ മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

മൂന്നുദിവസം മഴ തുടരും

 

അടുത്ത മൂന്ന് ദിവസം മഴ ശക്തിയായി തുടരുമെന്നാണ് പ്രവചനം. കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Eng­lish Sum­ma­ry: Heavy rains con­tin­ue in the state: Red alert in five dis­tricts today

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.