27 April 2024, Saturday

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ

Janayugom Webdesk
കോട്ടയം
October 23, 2021 10:42 pm

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ എരുമേലി നോർത്ത് വില്ലേജിൽ വണ്ടാൻപതാൽ എന്ന സ്ഥലത്തു മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വണ്ടൻപതാലിൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. രാത്രി ഏറെ വൈകിയും മേഖലയിൽ കനത്ത മഴ തുടരുകയാണ്.

ഈ മാസം 16നുണ്ടായ കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇവരെ സുരക്ഷിതമായ പ്രദേശത്ത് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞു. കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ആങ്ങമൂഴി കോട്ടമണ്‍പാറ എന്നിവിടങ്ങളില്‍  ഉരുള്‍പൊട്ടി. ആളപായമില്ല. കോട്ടമണ്‍പാറ അടിയാന്‍ കാലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാര്‍ ഒഴുകിപ്പോയി.

Eng­lish Sum­ma­ry: Heavy rains in Pathanamthit­ta and Kot­tayam districts

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.