12 May 2024, Sunday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

തിരുവനന്തപുരം ലുലു മാള്‍: നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
August 13, 2021 2:43 pm

തിരുവനന്തപുരം ലുലു മാളിന്‌റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയന്‍ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്.

പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്‍്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്.

ഒരു ലക്ഷത്തി അമ്ബതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതിയാണുള്ളതെന്നും അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

കോടതിയില്‍ കേസുള്ളതിനാല്‍ മാളിന്റെ അനുമതി സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ തടഞ്ഞുവച്ചിരിക്കയാണ്.

Eng­lish Sum­ma­ry : high court reject­ed order to stay lulu mall trivan­drum construction

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.