27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025

എംപി മാരുടെയും എംഎല്‍എമാരുടെയും കേസ് പിന്‍വലിക്കല്‍; വിശദാംശങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 13, 2021 7:17 pm

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പിന്‍വലിച്ച എംപിമാരും എംഎല്‍എ മാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും കാരണങ്ങളും ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശo. മുന്‍ സിറ്റിംഗ് എംഎല്‍എമാരുമായി ബന്ധപ്പെട്ട കേസുകളില്‍ 2020 സെപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ചവയുടെ ഔചിത്യവും, സത്യസന്ധതയും പരിശോധിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരണങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

2020 സപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ച കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് സര്‍ക്കാരിനോടും പൊലീസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നിലവിലുള്ളതും, കഴിഞ്ഞ്‌പോയതുമായ എംഎല്‍എമാരുടെ വിശദാംശങ്ങളാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദം 2022 ജനുവരി അഞ്ചിന് കേള്‍ക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരം നിയമനിര്‍മ്മാതാക്കള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അതത് ഹൈക്കോടതികളില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
eng­lish sum­ma­ry; High Court talks about the with­draw­al of Case of MPs and MLAs
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.