27 April 2024, Saturday

Related news

December 10, 2021
December 2, 2021
November 28, 2021
November 27, 2021
November 26, 2021
November 26, 2021
November 26, 2021
November 24, 2021
November 24, 2021
November 24, 2021

നിയമ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Janayugom Webdesk
കൊച്ചി
November 24, 2021 3:08 pm

നിയമ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിട്ടു.

ആലുവ റൂറൽ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡിസംബർ 27 ന് പരിഗണിക്കും.

ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി മോഫിയ പർവീണിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Human Rights Com­mis­sion orders high-lev­el inquiry in law stu­dent death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.