ഐഎംഎ മാലിന്യസംസ്‌കരണ പ്ലാന്റില്‍ മൂന്നുദിവസമായി തുടരുന്ന തീ അണയ്ക്കാന്‍ സാധിക്കാത്തത് സംബന്ധിച്ചും തീപിടുത്തം ഉണ്ടായതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സിപിഐ സംഘം ആവശ്യപ്പെട്ടു. മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളാണ് ഇന്ന് രാവിലെ പുതുശ്ശേരി — മലമ്പുഴ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായ മാലിന്യ സംസ്‌ക്കാരണ പ്ലാന്റ് സന്ദര്‍ശിച്ചത്.
മലമ്പുഴഡാമിനോട് ചേര്‍ന്ന് കിടക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ദിവസേന നൂറ് ടണിലധികം മാലിന്യങ്ങളാണ് എത്തുന്നത്. അവധി ദിവസങ്ങളില്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നതായും മാലിന്യം കൂടുതല്‍ എത്തുന്നതായും പറയുന്നു.
കാട്ടില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് ഐഎംഎ അധികൃതര്‍ പറയുമ്പോള്‍ വനം വകുപ്പ് അന്വേഷണസംഘം ഇത് നിഷേധിക്കുകയാണ് ചൈയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ്, ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍, അസി. സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, എക്സിക്യൂട്ടീവ് അംഗം സുമലതമോഹന്‍ദാസ്, ടി രാജന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
english summary; IMA sewage treatment plant fire; need a thorough investigation: CPI team
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.