പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രൊമോഷണൽ വീഡിയോയിൽ ഉപയോഗിച്ചത് ബീജിങ് വിമാനത്താവളത്തിന്റെ ചിത്രം. കാബിനറ്റ് മന്ത്രിമാരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത വീഡിയോയാണിത്. സർക്കാരിന്റെ പ്ലാറ്റ്ഫോമായ MyGov വാട്ടർമാർക്ക് ഉള്ള വീഡിയോ അതിന്റെ ഔദ്യോഗിക വിഭാഗമായ MyGovHindi ൽ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
നോയിഡ എയർപോർട്ടിന്റെ ഗ്രാഫിക്കൽ മാതൃകയിൽ കാണിച്ചിരുന്ന നക്ഷത്രമത്സ്യ രൂപത്തിലുള്ള ചിത്രം ചൈനീസ് തലസ്ഥാനത്തെ ഡാക്സിങ് ഇന്റർനാഷണൽ എയർപോർട്ടിന്റേതാണെന്ന് വസ്തുതാ പരിശോധന വെബ്സൈറ്റായ ആള്‍ട്ട്ന്യൂസ് ആണ് ചൂണ്ടിക്കാട്ടിയത്. വ്യാജരേഖ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് വീഡിയോ നീക്കം ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ജെവാർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്.
ENGLISH SUMMARY:Image of Beijing in Noida Airport ad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.