27 July 2024, Saturday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് പകൽച്ചൂടിനൊപ്പം കുതിച്ച് വൈദ്യുതോപഭോഗവും

എവിൻ പോൾ
കൊച്ചി‍
February 10, 2024 7:06 pm

സംസ്ഥാനത്ത് പകൽച്ചൂടിനൊപ്പം വൈദ്യുതോപഭോഗവും കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തെ മാത്രം സംസ്ഥാനത്തെ ആകെ വൈദ്യുതോപഭോഗം 778.0776 ദശലക്ഷം യൂണിറ്റായി ഉയർന്നു. ജനുവരി മാസത്തെ ആകെ വൈദ്യുതോപഭോഗം 2548.6186 ദശലക്ഷം യൂണിറ്റായിരിക്കെയാണ് ഈ മാസം പത്ത് ദിവസം കൊണ്ട് വൈദ്യുതോപഭോഗം കുതിച്ച് കയറിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപഭോഗം 87.9375 ദശലക്ഷം യൂണിറ്റായിരുന്നു. പുറമെ നിന്ന് 71.0891ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചു. 

സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോത്പ്പാദനം പ്രതിദിനം ശരാശരി 14.1801 ദശലക്ഷം യൂണിറ്റ് എന്നത് 16.8483 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. 88.6983 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഉയർന്ന വൈദ്യുതോപഭോഗം. കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 102.9985 ദശലക്ഷം യൂണിറ്റാണ് നിലവിലെ സംസ്ഥാനത്തെ ഉയർന്ന പ്രതിദിന വൈദ്യുത ഉപഭോഗം. സംസ്ഥാനത്തെ ജലാശയങ്ങളിൽ നിലവിൽ 2571.497 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ആകെ അവശേഷിക്കുന്നത്. 

എൽനിനോ പ്രതിഭാസം മൂലം സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മാർച്ച് മാസത്തിലാണ് സാധാരണയായി വേനൽ ആരംഭിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യ വാരം മുതൽ പകൽ സമയങ്ങളിൽ ശരാശരി 34 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ശരാശരി 35 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു ചൂട്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പീരുമേട്ടിലെ കൂടിയ താപനില. സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. 

വൈദ്യുതി ഉപഭോഗം കൂടി വർധിച്ചാൽ സംസ്ഥാനത്തേക്ക് പുറമെ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ടതായി വരും. നിലവിൽ പ്രതിദിനം ശരാശരി 72.273 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് എത്തിക്കുന്നത്. ഈ മാസം ഇന്നലെ വരെ പുറമെ നിന്ന് 650. 4569 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചു. സംസ്ഥാനത്തെ ഇന്നലെ വരെയുള്ള ആകെ ആഭ്യന്തര വൈദ്യുത ഉത്പാദനം 127.6207 ദശലക്ഷം യൂണിറ്റാണ്. 

Eng­lish Sum­ma­ry: In the state, the elec­tric­i­ty con­sump­tion also surged with the heat of the day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.