November 28, 2023 Tuesday

Related news

November 24, 2023
November 24, 2023
November 23, 2023
November 23, 2023
November 23, 2023
November 23, 2023
November 22, 2023
November 19, 2023
November 19, 2023
November 19, 2023

ഷൂട്ടിങ്ങില്‍ ഇന്ത്യ

ഇന്ന് രണ്ട് സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍
ഇന്ത്യ ആറാം സ്ഥാനത്ത് തുടരുന്നു
Janayugom Webdesk
ഹാങ്ഷു
September 27, 2023 10:25 pm

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണക്കൊയ്ത്ത്. വനിതകളുടെ 50മീറ്റർ റൈഫിൾ 3 പൊസിഷനിലും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിലും ഇന്ത്യ പൊന്നണിഞ്ഞു.
ഇന്നലെ മാത്രം ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യ രണ്ട് സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍ നേടി. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്ത് തുടരുന്നു. 75 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് അഞ്ച് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്.
50 മീറ്റർ റൈഫിൾ 3 പൊസിഷനില്‍ സിഫ്റ്റ് കൗർ സാമ്ര സ്വർണം നേടിയപ്പോൾ ആഷി ചൗസ്കി വെങ്കലവും നേടി. ലോക റെക്കോർഡ് നേട്ടത്തോടെയാണ് സാമ്രയുടെ സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തില്‍ മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരാണ് സ്വർണം നേടിയത്. 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. ആഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം.
‍പുരുഷന്മാരുടെ സ്‌കീറ്റ് ഫൈനലിൽ അനന്ത് ജീത് സിംഗ് നരുക വെള്ളി സ്വന്തമാക്കി. സ്‌കീറ്റ്-50 ടീം പുരുഷ വിഭാഗത്തിൽ അനന്ത് ജീത് സിങ്, ഗുർജോത് സിങ്, അംഗർ വീർ സിങ് ബജ്‌വ എന്നിവര്‍ ഇന്ത്യക്കായി വെങ്കലം നേടി.

Eng­lish sum­ma­ry; India wins gold in Asian Games shooting

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.