27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 10, 2025
March 29, 2025
March 21, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 10, 2025

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം ചിത്രത്തിന്റെ ട്രയിലർ ശ്രദ്ധനേടുന്നു

Janayugom Webdesk
August 26, 2022 9:49 am

ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലർ “ശുഭദിന “ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണിത്. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ — നെയ്യാർ ഫിലിംസ്, നിർമ്മാണം — ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം — ശിവറാംമണി, ഛായാഗ്രഹണം — സുനിൽപ്രേം എൽ എസ് , രചന ‑വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ — നാസിം റാണി, ഗാനരചന — ഗിരീഷ് നെയ്യാർ, സംഗീതം — അർജുൻ രാജ്കുമാർ , ആലാപനം — വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ , പ്രൊഡക്ഷൻ കൺട്രോളർ — രാജീവ് കുടപ്പനക്കുന്ന്, കല‑ദീപു മുകുന്ദപുരം , ചമയം — മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് — അജയ് തേങ്കര, സൗണ്ട് മിക്സിംഗ് — അനൂപ് തിലക്, സൗണ്ട് ഡിസൈൻ — രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് — അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് — ദി സോഷ്യൽ സ്ക്കേപ്പ്, ട്രയിലർ റിലീസ് — ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, സെറ്റ് ഡിസൈൻസ് — 401 ഡിസൈൻ ഫാക്ടറി , ഡി ഐ — കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് — നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ — ജോണി ഫ്രെയിംസ്, സ്റ്റിൽസ് — മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ — അജയ് തുണ്ടത്തിൽ .

Eng­lish Summary:Indrans and Girish Ney­yar star­rer Sub­hadin­na trail­er grabs attention.….
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.