26 April 2024, Friday

Related news

April 22, 2024
March 22, 2024
February 21, 2024
February 17, 2024
February 16, 2024
January 6, 2024
January 5, 2024
November 25, 2023
November 25, 2023
November 16, 2023

ഐ എസ് ആര്‍ ഒ ചാരക്കേസ്: നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് സുപ്രിംകോടതിയിൽ

Janayugom Webdesk
തിരുവനന്തപുരം
January 28, 2022 12:05 pm

ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് സുപ്രിംകോടതിയിൽ. കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയൻ, തമ്പി എസ്. ദുർഗാദത്ത്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാൽ, ഹർജിയെ ഉദ്യോഗസ്ഥർ എതിർത്തിട്ടുണ്ട്. ചാര പ്രവർത്തനത്തെ കുറിച്ച് 1994ൽ അന്നത്തെ ഐ.ബി ഡയറക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടുകൾ കോടതി പരിശോധിക്കണമെന്ന് ആർ.ബി. ശ്രീകുമാർ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നശിപ്പിച്ചത് സിബിഐയാണ്. ചാരപ്രവർത്തനത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Eng­lish sum­ma­ry :inves­ti­ga­tors con­spire against   Nam­bi Narayanan in ISRO scam case Supreme Court
you may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.