28 April 2024, Sunday

ചുവടു മുറിച്ച വാഴ കുലച്ചത് കൗതുകമായി

Janayugom Webdesk
June 11, 2022 10:32 pm

ഇലകളിൽ മുരടിപ്പ് കണ്ടപ്പോൾ കേടുവന്നെന്നു കരുതി ചുവടുവച്ചു മുറിച്ച വാഴ കുലച്ചത് നാട്ടുകാരിൽ കൗതുകമുണർത്തുന്നു. തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്കൂളിനു സമീപം കല്ലുവെട്ടിയിലേക്ക് പോകുന്ന റോഡിനോടു ചേർന്ന പുരയിടത്തിലാണ് വലിപ്പമുള്ള കൂമ്പോടെ വാഴ കുലച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന കുടവൂർ വിളയിൽ വീട്ടിൽ അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.
ഇവിടത്തെ കൃഷിപ്പണികൾ ചെയ്യുന്ന ഷറഫുദീൻ എന്ന കർഷകനാണ് രണ്ടാഴ്ച മുമ്പു് വാഴയുടെ ചുവടുവച്ച് വെട്ടിക്കളഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം സാധാരണ വാഴ കുലയ്ക്കുന്നത് പോലെയുള്ള കൂമ്പാണ് ചുവട്ടിൽനിന്നും ഉണ്ടായത്‌. വാഴയിലെ ഈ കൂമ്പ് വിരിഞ്ഞ് കായ‌്കൾ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ നാട്ടിലെ കർഷകർ. 

Eng­lish Sum­ma­ry: It was inter­est­ing to see the banana cut at the base

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.