17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024

ജോയിന്റ് കൗണ്‍സില്‍ സമാപന സമ്മേളനം; ചരിത്രത്തിന്റെ ഭാഗമാകുന്ന വനിതാമുന്നേറ്റ ജാഥ

കെ ഷാനവാസ്‌ഖാന്‍
ചെയര്‍മാന്‍ ജോയിന്റ് കൗണ്‍സില്‍
July 24, 2022 9:22 pm

ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 4 ന് കാസർഗോഡ് നിന്നും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി സ. ആനിരാജ ഉദ്ഘാടനം ചെയ്ത് 25 ന് തിരുവനന്തപുരത്ത് സി. പി. ഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സമാപിക്കുന്ന “ഉണർവ്’ വനിതാ മുന്നേറ്റ ജാഥ സിവിൽ സർവീസ് സംഘടനാ ചരിത്രത്തിൽ പുതിയ ഒരു ചരിത്രം രചിച്ചിരിക്കുകയാണ്. 

ജാഥയ്ക്ക് ലഭ്യമായ സ്വീകാര്യതയും സംസ്ഥാനത്തെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രശസ്തരായ നിരവധിയാളുകളും വനിതാ നേതാക്കളും ഈ ജാഥയുടെ ഭാഗമായി 14 ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലെ പരിപാടിയുടെ ഭാഗമാവുകയും വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികളുടെ വേദിയായും ജാഥയെ വരവേറ്റത് ഏറെ ആവേശം ജനിപ്പിക്കുന്നതാണ്. ജാഥയോടൊപ്പം അവതരിപ്പിക്കപ്പെട്ട കളിയാട്ടം എന്ന സാമൂഹിക നാടകം ഏറെ പ്രശംസനീയമായിരുന്നു. നമ്മുടെ രാജ്യം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളെ സന്നിവേശിപ്പിക്കുന്നതായിരുന്നു എന്നത് പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. 

രാജ്യത്തെ മതേതര മൂല്യങ്ങൾ ഇല്ലാതാക്കി ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഈ തക്കം നോക്കി രാജ്യസമ്പത്ത് മുഴുവൻ കൊള്ളയടിക്കപ്പെടുന്ന സാഹചര്യവും ഭരണഘടനാനുസൃതമായ ഭരണത്തിന് പകരം മനുസ്മൃതിയെ ആധാരമാക്കി രാജ്യഭരണം നിർണ്ണയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം പ്രതിഷേധങ്ങളും പ്രതികരണങ്ങളും രാജ്യത്താകമാനം വളർന്ന് വരേണ്ടതാണെന്നതിൽ സംശയമില്ല. 

ഇത്തരം പ്രതികരണങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തുന്നതായി ഈ ജാഥ മാറി എന്നത് ഏറെ അഭിമാനം നൽകുന്നതാണ്. ജോയിന്റ് കൗൺസിൽ വനിതാകമ്മിറ്റി ഇത്തരം ഒരു സംരംഭത്തിന് തയ്യാറായതും വ്യക്തിപരവും കുടുംബപരവുമായ എല്ലാ പ്രയാസങ്ങളും മാറ്റിവച്ച് ജാഥയോടൊപ്പം സഞ്ചരിച്ച മുഴുവൻ അംഗങ്ങൾക്കും കലാകാരികൾക്കും എല്ലാ ആശംസകളും നേരുന്നു. 

Eng­lish Summary:Joint Coun­cil Con­clud­ing Ses­sion; A wom­en’s front march that will become a part of history
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.