1 May 2024, Wednesday

Related news

March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024
March 8, 2024
March 7, 2024

ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുന്നു: കാനം

Janayugom Webdesk
കൊല്ലം
November 27, 2021 9:20 pm

കോര്‍പറേറ്റുകളുടെ സ്വാധീനത്തിന് വഴങ്ങി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വകാര്യ മേഖലയേയും കോര്‍പറേറ്റുകളേയും ഭരണം ഏല്പിക്കാന്‍ ഉള്ള വെമ്പലാണ് കാണുന്നത്. ഇതിനെതിരെ തൊഴിലാളികളും കൃഷിക്കാരും ഇതര ജനവിഭാഗങ്ങളും പോരാട്ടത്തിനിറങ്ങുന്നു. ജനങ്ങള്‍ ജാഗരൂഗരായി മുന്നോട്ടു വന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിപിഐ നേതാവ് എംഎന്‍ ഗോവിന്ദന്‍നായരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ മതനിരപേക്ഷ സംരക്ഷണത്തിന് ശക്തമായ പ്രസ്ഥാനം വേണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ കാലമായി പറയുന്നതാണ്. അത് ശരിയാണെന്ന് കാലം തെളിയിക്കുന്നു. നരേന്ദ്ര മോഡിക്കെതിരെ ജനങ്ങളുടെ ശക്തമായ യോജിപ്പ് ഉണ്ടാകണം. കേവലം 36 ശതമാനത്തിന്റെ പിന്തുണ മാത്രമേ മോഡിക്കുള്ളു. അദ്ദേഹത്തിനെതിരായി 64 ശതമാനം ജനങ്ങള്‍ മറുഭാഗത്തുണ്ട്. അത് ഭിന്നിച്ചുനില്‍ക്കുന്നുവെന്ന് മാത്രം. ജനാധിപത്യ പുരോഗമന മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് മുന്നോട്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ദീര്‍ഘദര്‍ശിയായ രാജ്യതന്ത്രജ്ഞനായിരുന്നു എംഎന്‍. അദ്ദേഹം ചുമതലയേറ്റെടുത്ത എല്ലാ രംഗങ്ങളിലും ജനങ്ങളുടെ പിന്തുണയോടെ വിജയം നേടിയെടുത്തു. കൃഷി ആധുനികവല്‍ക്കരണത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടപടികള്‍ തുടങ്ങി. അന്ന് അതിനെ എതിര്‍ത്തവര്‍ക്കൊക്കെ ഇന്ന് അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. നൂറ് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന തന്ത്രമാണ് ഭരണാധികാരി എന്ന നിലയില്‍ എംഎന്‍ കൈക്കൊണ്ടത്. ഇടുക്കി പദ്ധതിയും ലക്ഷം വീട് പദ്ധതിയും കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണവുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എന്‍ അനിരുദ്ധന്‍, പി എസ് സുപാല്‍ എംഎല്‍എ, അഡ്വ. കെ രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി ലാലു സ്വാഗതം പറഞ്ഞു.
ENGLISH SUMMARY;Kanam rajen­dran against cen­tral Government
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.