24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 15, 2025
March 24, 2025
February 1, 2025
January 31, 2025
January 9, 2025
January 8, 2025
January 6, 2025
September 20, 2024
July 27, 2024

കർഷക സൗഹൃദ നിലപാട് സ്വീകരിക്കണം : കിസാൻ സഭ

Janayugom Webdesk
February 7, 2023 7:03 pm

രാജ്യത്തെ കർഷക സമുഹത്തെ വീണ്ടും കേന്ദ്ര സർക്കാർ വഞ്ചിച്ചിരിക്കുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ് ) സംസ്ഥാന എക്സിക്യൂട്ടീവ് ’ യോഗം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ കാലാവധി തന്നെ അവസാനിച്ചു. വരുമാനം ഇരട്ടിയാക്കുന്നതിനെ കുറിച്ചോ മിനിമം താങ്ങ് വിലയെ കുറിച്ചോ ബജറ്റിൽ പരാമർശിച്ചില്ല. വിപണി ഇടപെടലിനുള്ള വിലസ്ഥിരത നിധി തന്നെ ഉപേക്ഷിച്ചു. വളം സബ്സിഡിയും ഭക്ഷ്യ സബ്സിഡിയും പ്രധാനമന്ത്രി കിസാൻ സമ്മാൻ (പെൻഷൻ ) പദ്ധതിയും വിള ഇൻഷുറൻസും രാഷ്ട്രീയ കൃഷി വികാസ് യോജനയുമെല്ലാം ഗണ്യമായി വെട്ടി കുറച്ചു. കാർഷിക രംഗത്ത് പൊതുനിക്ഷേപം ഘട്ടം ഘട്ടമായി കുറച്ച് കൃഷിയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങുക എന്ന യാഥാർത്ഥ്യബോധമില്ലാത്ത സാമ്പത്തിക നയത്തിന്റെ സൃഷ്ടിയാണീ ബജറ്റ്.

തിരുവനന്തപുരത്ത് കെ എ കേരളീയൻ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വി ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി സംസാരിച്ചു.

കർഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സംസ്ഥാന ബജറ്റിനായില്ല. ചർച്ചകൾക്ക് ശേഷം ബജറ്റ് പാസാക്കുപ്പോൾ കർഷകരുടെ ആവശ്യങ്ങൾ സജീവമായി പരിഗണിക്കണമെന്ന് കിസാൻ സഭ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയാധികാരം കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതോടെ സാധാരണക്കാരനെന്നല്ല, ഇടത്തരം കുടുംബങ്ങൾക്ക് പോലും താങ്ങാനാവാത്ത സ്ഥിതിയിലാണ് പെട്രോളിനെറെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർധന. അതിന് മുകളിൽ സെസ്സ് ഏർപ്പെടുത്തുന്നത് യുക്തിസഹമല്ല. കർഷകരടക്കം സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്ന സെസ്സ് നിർദ്ദേശം പൂർണ്ണമയും പിൻവലിക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.

ഇടതു പക്ഷ — ജനാധിപത്യ മുന്നണി സർക്കാരിന്റെ വലിയ നേട്ടമായി പ്രഖ്യാപിച്ച കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിന് ബജറ്റിൽ ഒന്നും നീക്കിവച്ചില്ല. കർഷക കടാശ്വാസ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുകയും ബജറ്റിൽ വകയിരുത്തിയില്ല . റബർ വിലസ്ഥിരത ഫണ്ടിന് 600 കോടി വകയിരുത്തിയത് സ്വാഗതാർഹമാണ്. എന്നാൽ ഈ തുക അർഹരായ കർഷകർക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.

നാളികേരത്തിന്റെ സംഭരണവില വർദ്ധിപ്പിച്ചത് നന്നായി. പക്ഷേ നാളികേര സംഭരണം ഫലപ്രദമാക്കാതെ വില ഉയർത്തിയതിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ല. നെല്ല് സംഭരണവില ഉയർത്തുയും കുടിശിക പണം ഉടൻ തീർത്ത് നൽക്കുകയും ചെയ്യുക എന്നത് മിച്ചമുള്ള നെൽകൃഷിയെങ്കിലും നിലനിർത്താൻ ആവശ്യമാണ്. വിപണി ഇടപെടലിൽ നിന്നും മിനിമം താങ്ങുവിലയിൽ നിന്നും കേന്ദ്ര സർക്കാർ പൂർണ്ണമായും പിൻവാങ്ങുകയാണെന്നാണ് കേന്ദ്ര ബജറ്റ് തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കുടുതൽ ജാഗ്രതയോടെ കർഷക സൗഹൃദ നിലപാട് സ്വീകരിക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: kisan sab­ha against to union budget
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.