24 April 2024, Wednesday

Related news

June 18, 2023
June 16, 2023
June 12, 2023
May 20, 2023
April 6, 2023
March 16, 2023
November 1, 2022
October 25, 2022
August 15, 2022
July 19, 2022

കാല് മുറിച്ച് കളയണമെന്ന് വൈദ്യൻ പറഞ്ഞു: കോഴിക്കോട് അമ്മയും മകനും ജീവനൊടുക്കി

Janayugom Webdesk
കോഴിക്കോട്
August 15, 2022 10:29 am

കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. ടവറിനുമുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ദേവിയുടെ കാലിന് വയ്യാത്തതിനാല്‍ ഇരുവരും കഴിഞ്ഞ ദിവസം വൈദ്യരെ കാണാൻ പോകുകയും, ദേവിയുടെ കാല് മുറിച്ച് മാറ്റണമെന്ന് പറ‍ഞ്ഞതായും ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് രാത്രിയായിട്ടും ഇരുവരും വീട്ടില്‍ വരാഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ടവറിനുമുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Kozhikode moth­er and son com­mit suicide
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.