5 May 2024, Sunday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍, എ.സി സ്ലീപ്പർ സർവ്വീസുകളും ടിക്കറ്റ് നിരക്കും

Janayugom Webdesk
തിരുവനന്തപുരം
April 6, 2022 11:17 pm

സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് നാളെ വൈകിട്ട് അഞ്ച് മണി മുതൽ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും entek­srtc എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാകും. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം — ബാംഗ്ലൂർ റൂട്ടിൽ സ്വിഫ്റ്റ് എ സി സർവ്വീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും entek­srtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത മൂന്ന് മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് റിസർവ്വേഷൻ ആരംഭിക്കുന്ന നാല് ഗജരാജ സ്ലീപ്പർ നിന്നുള്ള ഓരോ യാത്രക്കാർക്കാകും ആണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടർന്ന് ഓരോ ദിവസവും ഏപ്രിൽ 30 വരെ പുതിയ സർവ്വീസുകൾ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ഏപ്രിൽ മാസത്തിൽ ഓരോ ദിവസവും കൂടുതൽ സർവീസുകൾ ഓരോ ദിവസവും ഓൺലൈനിൽ നൽകുകയും ഏപ്രിൽ 30 ഓടെ ഇത്തരത്തിൽ 100 ബസ്സുകളുടെ റിസർവേഷൻ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ആകെ 100 പേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും

 

എ.സി സ്ലീപ്പർ സർവ്വീസുകളും ടിക്കറ്റ് നിരക്കും

 

തിരുവനന്തപുരം — ബാഗ്ലൂർ  (വൈകുന്നരം 6 മണിക്ക്, നാഗർകോവിൽ- തിരുനൽവേലി, ഡിൻഡിഗൽ, നാമക്കൽ- വഴി ബാഗ്ലൂർ,- ടിക്കറ്റ് നിരക്ക്: 1571 രൂപ)

തിരികെ ബാഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കൽ- ഡിൻഡിഗൽ- തിരുനൽവേലി- നാഗർകോവിൽ- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: ‑1728 രൂപ)

തിരുവനന്തപുരം- ബാഗ്ലൂർ ( വൈകുന്നേരം 5.30 മണിക്ക്,  ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)

തിരികെ ബാഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി ‑ടിക്കറ്റ് നിരക്ക്: 2156 രൂപ)

എറണാകുളം- ബാഗ്ലൂർ ( രാത്രി 8 മണിക്ക്,  തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

തിരികെ ബാഗ്ലൂർ — എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)

എറണാകുളം — ബാഗ്ലൂർ  ( രാത്രി 9 മണിക്ക്,  തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

തിരികെ എറണാകുളം — ബാഗ്ലൂർ  (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി ‑ടിക്കറ്റ് നിരക്ക്:1552 രൂപ)

 

എ.സി സെമി സ്ലീപ്പർ ബസുകൾ

 

പത്തനംതിട്ട — ബാഗ്ലൂർ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി ‑ടിക്കറ്റ് നിരക്ക്: 1251 രൂപ)

തിരികെ  ബാഗ്ലൂർ ‑പത്തനംതിട്ട ( രാത്രി 7.30 മണി,  സേലം, പാലക്കാട്, തൃശ്ശൂർ- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)

കോട്ടയം- ബാഗ്ലൂർ ( വൈകുന്നേരം — 5.30 മണി,  തൃശ്ശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ഗൂഡല്ലൂർ- മൈസൂർ വഴി — ടിക്കറ്റ് നിരക്ക്: 993 രൂപ )

തിരികെ ബാഗ്ലൂർ — കോട്ടയം ( വൈകിട്ട് 3.45  മണി, മൈസൂർ — ഗൂഡല്ലൂർ — നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)

കോഴിക്കോട് — ബാഗ്ലൂർ (രാവിലെ 8.30 മണി, സുൽത്താൻ ബത്തേരി — മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ)

കോഴിക്കോട്- ബാഗ്ലൂർ  (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)

കോഴിക്കോട്- ബാഗ്ലൂർ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)

കോഴിക്കോട്- മൈസൂർ ( രാത്രി 10 മണി, മാനന്തവാടി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)

 

തിരികെയുള്ള സർവ്വീസുകൾ

 

സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ,  മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ

 

നോൺ എ.സി ഡീലക്സ് ബസുകൾ

 

കണ്ണൂർ- തിരുവനന്തപുരം ( വൈകുന്നേരം 5.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ബൈപ്പാസ് വഴി ടിക്കറ്റ് നിരക്ക്:- 701 രൂപ)

തിരികെ തിരുവനന്തപുരം- കണ്ണൂർ ( വൈകുന്നേരം 7 മണി, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ — കോഴിക്കോട് ടിക്കറ്റ് നിരക്ക്: 701 രൂപ )

മാനന്തവാടി- തിരുവനന്തപുരം (വൈകുന്നേരം 5 മണി, കോഴിക്കോട്- തൃശ്ശൂർ- മൂവറ്റുപുഴ- കോട്ടയം വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ  തിരുവനന്തപുരം — മാനന്തവാടി ( രാത്രി 7 .30. മണി, കൊട്ടാരക്കര- കോട്ടയം- തൃശ്ശൂർ- കോഴിക്കോട് വഴി- ടിക്കറ്റ് നിരക്ക്: 701 രൂപ)

സുൽത്താൻ ബത്തേരി — തിരുവനന്തപുരം ( രാത്രി 7 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ  തിരുവനന്തപുരം- സുൽത്താൻ ബത്തേരി ( വൈകുന്നേരം 4.30 മണി, കോട്ടയം- തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

സുൽത്താൻബത്തേരി- തിരുവനന്തപുരം (രാത്രി 10.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ തിരുവനന്തപുരം- സുൽത്താൻബത്തേരി ( രാത്രി 8.30 മണി, കോട്ടയം ‑തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 8 മണി, ആലപ്പുഴ- വൈറ്റില വഴി ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 3 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 10.30 മണി, കോട്ടയം- തൃശ്ശൂർ —  വൈപ്പാസ് വഴി- ടിക്കറ്റ് നിരക്ക്: 561 രൂപ)

തിരികെ കോഴിക്കോട്- തിരുവനന്തപുരം ( വൈകുന്നേരം 5 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരുവനന്തപുരം — കോഴിക്കോട് (വൈകുന്നേരം 6 മണി, ആലപ്പുഴ- വൈറ്റില , തൃശ്ശൂർ ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരികെ  കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 4.30 മണി, തൃശ്ശൂർ — കോട്ടയം ടിക്കറ്റ് നിരക്ക്: 561 രൂപ)

Eng­lish Sum­ma­ry: KSRTC-Swift ser­vice tick­et book­ing from tomor­row, AC sleep­er ser­vices and tick­et prices

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.