19 March 2024, Tuesday

Related news

December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023
December 19, 2023
December 19, 2023
December 18, 2023

ചങ്ങാത്ത മുതലാളിത്തത്തിനെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണം: കാനം

Janayugom Webdesk
ടി വി തോമസ് നഗർ (ആലപ്പുഴ)
December 19, 2022 10:06 pm

ചങ്ങാത്ത മുതലാളിത്തത്തെയും അതിന്റെ നയങ്ങളെയും ചെറുക്കാൻ തൊഴിലാളി വർഗം രാഷ്ട്രീയ ഐക്യത്തോടെ ശക്തിപ്പെടണമെന്ന് എഐടിയുസി ദേശീയ വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വർഗ രാഷ്ട്രീയത്തിന്റെ സമകാലിക കാഴ്ചപ്പാടുകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗ രാഷ്ട്രീയത്തെയും തൊഴിലാളി വർഗത്തെയും ചൂഷണം ചെയ്താണ് മുതലാളിത്തം അല്ലെങ്കിൽ മൂലധനം വളർന്നത്. ആദ്യ തൊഴിലാളി വർഗ ഭരണകൂടത്തെ തകർക്കാൻ മൂലധനശക്തികൾ നടത്തിയ ആസൂത്രിത ഇടപെടലുകൾ അതിനുദാഹരണമാണെന്നും കാനം പറഞ്ഞു.

ലാഭം മാത്രം ലക്ഷ്യമാക്കി തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി നവലിബറൽ നയങ്ങളെ കൂട്ടുപിടിക്കുന്നു. ഇന്ത്യയിൽ തൊഴിലാളി വർഗ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിവരുന്നത് അതിന്റെ ഭാഗമാണ്. 2008 ലാണ് മൂലധന ശക്തികൾ ഇന്ത്യയില്‍ ഈ നയങ്ങളുടെ അടിത്തറ പാകിയത്. ലോകത്തെവിടെയും സമ്പദ്ഘടന തകർന്നാലും ഇന്ത്യയെ അത് ബാധിക്കില്ലെന്നാണ് അന്ന് മൻമോഹൻ സിങ് പറഞ്ഞത്. 2008ലെ അവസ്ഥയല്ല ഇന്നെന്ന് എല്ലാവർക്കും അറിയാം. നവലിബറൽ, പുത്തൻ സാമ്പത്തിക നയങ്ങളെ ശക്തിയുക്തം എതിർക്കാൻ സംഘ്പരിവാർ സംഘടനയായ സ്വദേശി ജനജാഗരൺ മഞ്ചും അവരുടെ നേതാവ് ഗുരുമൂർത്തിയുമെല്ലാം മുന്നിലുണ്ടായി. അതേ ആശയങ്ങൾ തുടരുന്ന അവരുടെ ഭരണം വന്നതോടെ നിലപാട് മാറി. വർഗ രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും ഇഴചേർന്നുകിടക്കുന്നതാണ് ഇന്ത്യൻ പശ്ചാത്തലം. ഇവിടെ തൊഴിലാളി വിരുദ്ധതയെ നേരിടാൻ തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ഐക്യമാണ് അനിവാര്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry: Labor uni­ty must be strength­ened against crony cap­i­tal­ism: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.