13 November 2024, Wednesday
KSFE Galaxy Chits Banner 2

എത്രമണിക്കൂര്‍ ഉറങ്ങും? ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം

Janayugom Webdesk
ലണ്ടന്‍
October 19, 2022 9:30 pm

അഞ്ചു മണിക്കൂറില്‍ കുറവ് മാത്രം രാത്രിയുറക്കമുള്ളവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് നടത്തിയ ബൃഹദ് പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. പിഎല്‍ഒഎസ് മെഡിസിന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
50ാമത്തെ വയസില്‍ ഗുരുതരമായ രോഗങ്ങളില്ലാത്ത 8000 പേരിലായിരുന്നു പഠനം. അടുത്ത 25 വര്‍ഷത്തേയ്ക്ക് ഓരോ നാല്, അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉറക്കം, ആരോഗ്യസംബന്ധമായ വിവരങ്ങള്‍ എന്നിവ പഠനത്തിന് വിധേയമാക്കി.
അമ്പത് വയസുകാരില്‍ അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ രണ്ടോ അധിലധികമോ ഗുരുതര രോഗങ്ങള്‍ വരാനുള്ള സാധ്യത 30 ശതമാനമാണ്. അറുപതുകാരില്‍ ഇത് 32 ശതമാനമായും എഴുപതുകാരില്‍ 40 ശതമാനമായും വര്‍ധിക്കുന്നു. പ്രമേഹം, കാന്‍സര്‍, ഗുരുതര ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍, കിഡ്നി തകരാര്‍, കരള്‍ രോഗം, വിഷാദം, ക്ഷീണം, മാനസിക രോഗം, പാര്‍ക്കിന്‍സണ്‍സ്, വാതം തുടങ്ങിയ രോഗങ്ങളിലേക്കാണ് ഉറക്കക്കുറവ് നയിക്കുക.
യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ രാത്രിയുറക്കമില്ലാത്ത യുവാക്കളില്‍ അമിതവണ്ണം, രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സാധ്യതയുള്ളതായി പറയുന്നു. 

Eng­lish Sum­ma­ry: Lack of sleep can lead to seri­ous diseases

You may like this video also

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.