20 April 2024, Saturday

കറയില്ലാതെ ചിരിക്കാം.… പല്ല് ക്ലിനിങ് ഭയക്കേണ്ട …

അജയകുമാർ കരിവെള്ളൂർ
സംസ്ഥാന കൗൺസിൽ അംഗം ജോയിന്റ് കൗൺസിൽ സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് ആരോഗ്യ വകുപ്പ്
May 23, 2022 11:18 pm

പല്ലിൽ പറ്റിപിടിച്ചിരിക്കുന്ന കറകൾ മൂലം ( stains) വായ തുറന്ന് പുഞ്ചിരിക്കാനോ , സംസാരിക്കാനോ കഴിയാത്തവർ നമുക്കിടയിൽ ഏറെയാണ് . നമ്മുടെ കുട്ടികളിൽ പലരും ഇതുമൂലം അന്തർമുഖൻ ന്മാരായി തീരുന്നു. എന്നാൽ പല വിധ കാരണങ്ങൾ കൊണ്ട് പല്ലിൽ കറകൾ രൂപാന്തരപ്പെടുന്നു.

കട്ടൻ ചായയും , കാപ്പിയും സ്ഥിരം ശീലമാക്കിയവരിൽ കറകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതിനാൽ കട്ടൻ ചായയും , കാപ്പിയും കുടിച്ചാൽ വായ നല്ല പോലെ കഴുകി വൃത്തിയാക്കാൻ മറക്കരുത്. അതുപോലെ നെല്ലിക്ക, ഉറുമാമ്പഴം തുടങ്ങിയവയുടെ ജൂസ് സ്ഥിരം കഴിക്കുന്നവരിൽ കറകൾ ഉണ്ടാകുന്നു. അതിനാൽ ജൂസ് കഴിച്ചാൽ വായ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. സ്ഥിരമായി ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ പല്ലുകളുടെ നാശത്തിനും , കറകൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ചില ആഹാര രീതികളും കറകൾ ഉണ്ടാക്കുന്നു. വായ ലക്ഷകണക്കിന് ബാക്ടീരയകൾ ഉണ്ട് ഇതിൽ ക്രോമോ ജെനിക്ക് വിഭാഗത്തിൽ പ്പെട്ട ചില ബാക്ടീരിയകൾ വായയിൽ കറകൾ ഉണ്ടാക്കുന്നു. അതോടൊപ്പം ചില ആയ്യൂർവേദ അരിഷ്ടങ്ങൾ, ലേഹ്യങ്ങൾ എന്നിവ പല്ലിൽ കറകൾ ഉണ്ടാക്കുന്നു. ശീതള പാനീയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഉനാമലിന്റെ നാശത്തിനും , കറകൾക്കും കാരണമാകുന്നു . അതോടൊപ്പം ദന്ത ശുചിത്വത്തിൽ കാണിക്കുന്ന അവഗണന പല്ലും മോണയും ചേരുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ പറ്റി പിടിക്കാനും ഇത് കട്ടികൂടിയ ലവണങ്ങളായി മാറുകയും ചെയ്യുന്നു.

ആദ്യം ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ ലവണങ്ങളെ കാൽക്കുലസ് അഥവാ ടാർട്ടാർ എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ഇത്തരത്തിൽ പല്ലിന്റെ മുകൾ ഭാഗത്ത് പറ്റിപിടിച്ചിരിക്കുന്ന ലവണങ്ങൾ തവിട്ട് , പച്ച കറുപ്പ് എന്നി നിറങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. അതോടൊപ്പം നമ്മുടെ വെളളത്തിൽ വേണ്ടത്ര അളവിൽ ഫ്ളൂറൈഡ് അടങ്ങിയിട്ടില്ലെങ്കിലും, കുടുതൽ അളവിൽ അടങ്ങിയാലും പല്ലിൽ തവിട്ട് , മഞ്ഞ കറകൾ കാണപ്പെടുന്നു. ഇത് പക്ഷേ പല്ലിന്റെ പുറം പാളിയിൽ ഉള്ള കറകൾ അല്ല .പല്ലിന്റെ പുറം ഭാഗത്ത് കാണപ്പെടുന്ന കറകളെ ഓറൽ പ്രൊഫൈലാക്സിസ് അഥവാ പല്ല് ക്ലിനിങ് നടത്തി ഒരു പരിധിവരെ പൂർണ്ണമായും മാറ്റാം.. അമ്മമാർ ഗർഭാവസ്ഥയിൽ ചില പ്രത്യേക തരം ആന്റി ബയോട്ടിക്കുകൾ കഴിച്ചാൽ ജനിക്കുന്ന കുട്ടിയുടെ പല്ലിലും മഞ്ഞ ക്കറ കാണപ്പെടുന്നു. ഇത്തരം കറകൾ പല്ലിന്റെ അകത്തായിട്ടാണ് കാണപെടുന്നത്. അതുപോലെ പല്പുകൾ രൂപാന്തരപ്പെടുമ്പോൾ ഉണ്ടാകുന്ന ചില വൈകല്യം മൂലം പല്ലിൽ വെളുത്ത പാളികൾ പോലെ യുള്ള കറകൾ കാണപ്പെടുന്നു. ഇത്തരം കറകളെ പല്ല് ക്ലിനിങ് നടത്തി മാറ്റാൻ സാധിക്കുകയില്ല.. ആരോഗ്യമുള്ള പല്ലുകളുടെ നിറം ഇളം മഞ്ഞ നിറമാണ്. പലരും ഈ കാര്യം അറിയാത്തവരാണ്. തൂവെള്ള പുഞ്ചിരി ആഗ്രഹിക്കുന്നവർ ഈ കാര്യം അറിയുന്നത് നല്ലതാണ്.

എന്താണ് പല്ല് ക്ലിനിങ് :

പല്ലിൽ പറ്റിപിടിച്ചിരിക്കുന്ന കറകളെയും , ലവണങ്ങളെയും ഓറൽ പ്രൊഫൈലാക്സിസ് അഥവാ പല്ല് ക്ലിനിങ് നടത്തി പൂർണ്ണമായും മാറ്റാം. ആൾട്രാസോണിക്ക് സ്കെയിലർ എന്ന പ്രത്യേക തരം ഉപകരണം ഉപയോഗിച്ചാണ് പല്ല് ക്ലിനിങ് നടത്തുന്നത്. ക്ലിനിങ് നടത്തുമ്പോൾ വലിയ വേദനയോ പ്രയാസമോ അനുഭവപ്പെടുന്നില്ല. കറകൾ ഉളളവരിൽ പല്ല് ക്ലിനിങ് ശേഷം ടൂത്ത് പോളിഷിങ് കൂടി നടത്താറുണ്ട്. ഇതിനായി പ്രത്യേകതരം പോളിഷിങ് ബ്രഷുകൾ ഉണ്ട്.

 

പല്ല് ക്ലിനിങ് ഭയക്കേണ്ട :

പലരും പല്ല് ക്ലിനിങ് ചെയ്താൽ പല്ലിന് പോറലും , തേയ്മാനവും വരുമെന്ന മിഥ്യാ ധാരണ വച്ചു പുലർത്തുന്നവരാണ്. എന്നാൽ പല്ല് ക്ലിനി ങിന് ഉപയോഗിക്കുന്ന അൾട്രാസോണിക്ക് ഉപകരണത്തിന്റെ വൈബ്രേഷനുകൾ പല്ലിൽ ഒരു പോറൽ പോലും ഏൽപ്പിക്കുന്നില്ല. പല്ലിലെ കറകളെയും , അഴുക്കിനെയും നീക്കം ചെയ്യുമ്പോൾ ഒന്ന് രണ്ട് ദിവസം ചെറിയ പുളിപ്പ് ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഇതാണ് പലരും തെറ്റിദ്ധരിക്കാൻ കാരണം. പരമാവധി 20 മിനിറ്റ് കൊണ്ട് പല്ല് ക്ലിനിങ് ചികിത്സ പൂർത്തിയാകും

എപ്പോൾ വേണം പല്ല് ക്ലിനിങ് : ആറ് മാസത്തിലൊരിക്കൽ ദന്ത പരിശോധന നിർബന്ധമായും നടത്തണം. ആറു മാസത്തിൽ ഒരിക്കലോ , വർഷത്തിലൊരിക്കലോ പല്ല് ക്ലിനിങ് അഥവാ ഓറൽ പ്രൊഫൈലാക്സിസ് നടത്തിയാൽ മോണ രോഗം വരാതെ പല്ലുകളെ സംരക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.