17 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 8, 2025
February 8, 2025
February 5, 2025
February 5, 2025
January 7, 2025
December 15, 2024
December 11, 2024
December 11, 2024
December 10, 2024

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; ഉജ്ജ്വല വിജയം നേടി എല്‍ഡിഎഫ് , 32ല്‍ 17

Janayugom Webdesk
തിരുവനന്തപുരം
December 8, 2021 1:42 pm

സംസ്ഥാനത്തെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടി. 32 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകല്‍ നേടിയാണ് എല്‍ഡിഎഫ് വിജയരഥത്തിലേറിയത്, ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും(പാലക്കാട് ‑ശ്രീകൃഷ്ണപുരം, ആലപ്പുഴ ‑അരൂര്‍, കോഴിക്കോട് ‑നന്മണ്ട) എല്‍ഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി. കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിൽ മാത്രം കൊച്ചി ഭരിക്കുന്ന എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പ് നി‍ർണായകമായിരുന്നു. കഴിഞ്ഞ തവണ 106 വോട്ടിനാണ് ഇവിടെ എൽഡിഎഫ് ജയിച്ചത്. ഇവിടെ യുഡിഎഫ് ജയിക്കുന്ന പക്ഷം സ്വതന്ത്രരെ മുൻനി‍ർത്തിയുള്ള യുഡിഎഫിന്‍റെ അട്ടമറിക്കാനുള്ള നീക്കങ്ങളാണ് ഇല്ലാതായത്. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോ൪പ്പറേഷനിൽ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമായിരുന്നു.

കൗൺസിലര്‍ കെ കെ ശിവന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറിൽ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ ഡി എഫ് സ്ഥാനാ൪ത്ഥിയായി മത്സരിച്ചത്. ഡിസിസി സെക്രട്ടറി പി ഡി മാര്‍ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിട്ടത്.അംഗബലം ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിൽ ഭരണം നിലനിർത്താൻ എൽഡിഎഫിന് വിജയം ആവശ്യമായിരുന്നു. 14-ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.അജേഷ് മനോഹർ വിജയിച്ചു. 27 അംഗ കൌൺസിൽ എൽഡിഎഫിനും യുഡിഎഫിനും അംഗബലം 13 വീതമാണ്. ഒരു കൗൺസില‍ർ മരണപ്പെടുകയും, മറ്റൊരു കൗൺസില‍ർ സർക്കാർ ജോലി കിട്ടി രാജി വയ്ക്കുകയും ചെയ്തതോടെയാണ് എൽഡിഎഫ് അംഗബലം 15 ൽ നിന്ന് 13 ലെത്തി. ഒഴിവ് വന്ന രണ്ട് സീറ്റിൽ ഒന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചതോടെ കക്ഷിനില 13–13 ആയിരുന്നു. ഇതോടെയാണ് 14-ാം വാ‍ർഡിലെ ഉപതെരഞ്ഞെടുപ്പ് നിർണായകമായത്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാ‍ർത്ഥി അരുൺ കല്ലറയ്ക്കൽ 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

ജയിച്ചാൽ പിറവം ന​ഗരസഭാ പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ ഇതോടെ ഇല്ലാതെയായി. തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്ത് — വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു .കോട്ടയം കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന് .പോത്തന്‍കോട് ബ്ലോക്ക് പഞ്ചായഒങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സിപിഎമ്മിലെ കെ അശോകന്‍ 380 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി 169 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി.കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിജയം 47 വോട്ടിന്. പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫിലെ സോമദാസന്‍ 1381 വോട്ടിന് വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയെ കേവലം ഒറ്റ വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ചിന്താമണി തോല്‍പിച്ചത്‌.

Eng­lish Sum­ma­ry: LDF wons 17 seats in Ker­ala by elections

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.