5 May 2024, Sunday

ഇടതുകക്ഷികള്‍ യു എ പി എക്കെതിര്:കാനം

Janayugom Webdesk
കോട്ടയം
October 30, 2021 7:06 pm

ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ യുഎപിഎക്കെതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഎപിഎയെ ഇടതു സർക്കാർ എതിർക്കേണ്ടതുണ്ട്. സിപിഐ നേരത്തെ തന്നെ യുഎപിഎ ചുമത്തുന്നതിനെതിരെ നിലപാട് എടുത്തിരുന്നു. കേരളത്തിൽ കേസ് വരുമ്പോൾ അത് ഇടതുപക്ഷത്തിന്റെ നിലപാടിന് അനുയോജ്യമല്ലെന്ന് സിപിഐ തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇടതുസർക്കാർ യുഎപിഎ എടുക്കാൻ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത കേന്ദ്ര ഭരണസംവിധാനത്തിന് എതിരെയാണ് സുപ്രീംകോടതി വിധിയെന്നും കാനം പറഞ്ഞു. സുപ്രിം കോടതി യുഎപിഎ കേസിലെടുത്തിരിക്കുന്ന നിരീക്ഷണം ഇടതു സർക്കാരിനെ മാത്രം ബാധിക്കുന്നതല്ല. മറ്റെല്ലാ സർക്കാരുകൾക്കും ആ നിരീക്ഷണം ബാധകമാണെന്നും കാനം കൂട്ടിച്ചേർത്തു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംജി സർവ്വകലാശാല സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ കഴിവുള്ള സംഘടനയാണ് എഐഎസ്എഫ്. സംഭവത്തിൽ കേസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ. മർദ്ദനം ഏറ്റവർക്കെതിരെ കേസുണ്ടാകുന്നത് പുതിയ സംഭവമല്ല. ഇത്തരം സംഭവങ്ങൾ നേരിട്ടു തന്നെയാണ് കമ്മ്യൂണിസ്റ്റ്പാർട്ടി വളർന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. 

ENGLISH SUMMARY:Left par­ties against UAPA: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.