രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രക്ക് പിന്നാലെ പ്രയങ്ക നേതൃത്വം നല്‍കുന്ന മഹിളാജോഡോ യാത്രയുമായി കോണ്‍ഗ്രസ്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീവോട്ടര്‍മാരിലേക്ക് എത്തുകയെന്നതാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്
2019ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ ശരാശരി പോളിംങ്68ശതമാനമായിരുന്നു.പുരുഷന്മാരുടേത് 64ശതമാനവും.അടുത്തയിടെ നടന്ന യുപി,ബീഹാര്‍,ഗോവ,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് സ്ത്രീവോട്ടര്‍മാര്‍കൂടുതല്‍ ബിജെപിക്ക് വോട്ട് ചെയ്തതിനാലാണ് അവര്‍ക്ക് അനുകൂലമായത്.
സ്ത്രീപക്ഷപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നു അഭിമാനിച്ചിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ഒരുസ്ത്രീആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്, കൂടാതെ രാജ്യസഭയില്‍ വനിതാസംവരണബില്‍ പാസാക്കുന്നതിനും ശ്രമിച്ചു.
എന്നാല്‍ അത്തരം സ്ത്രീപക്ഷനിലപാടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇനിയും പ്രിയങ്കയെ രംഗത്തിറക്കി സ്ത്രീകളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ലക്ഷ്യം.റിപ്പബ്ലിക് ദിനത്തോടെ യാത്ര അവസാനിക്കുന്നതോടെ, ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ഐക്യത്തിന്റെ സന്ദേശം ഇരട്ടിയാക്കി, ഏകദേശം ജനുവരി 26 മുതൽ മാർച്ച് 26 വരെ സമാനമായ രണ്ട് മാസം നീണ്ടുനിൽക്കുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ ക്യാമ്പയിൻ ആരംഭിക്കാൻ പദ്ധതിയിടുന്നു.
English Summary:
Mahila Jodo Yatra led by Priyanka will be followed by Bharat Jodo Yatra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.