27 April 2024, Saturday

Related news

December 22, 2023
September 14, 2023
July 23, 2023
June 1, 2023
May 17, 2023
November 7, 2022
July 27, 2022
May 22, 2022
May 19, 2022
April 7, 2022

മുരുകന്‍ കാട്ടാക്കടയ്ക്കും ജാതിവാല്‍ ചേര്‍ത്ത് മലയാളം മിഷന്‍: വിവാദമായതോടെ പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 8, 2022 5:46 pm

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയ്ക്ക് ജാതിവാല്‍ ചേര്‍ത്ത് മലയാളം മിഷന്‍. മുരുകന്‍ കാട്ടാക്കടയെ ‘മുരുകന്‍ നായര്‍’ ആക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളം മിഷന്റെ നടപടി വിവാദമായി. ഡയറക്ടര്‍ ആയി ചുമതലയേറ്റ മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുരുകന്‍ നായര്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നും നല്‍കിയിട്ടുണ്ട്.
മുരുകന്‍ നായര്‍ എന്ന പേര് ഒരിടത്തും അദ്ദേഹം ഉപയോഗിക്കാറില്ല. ജാതിവാല്‍ ചേര്‍ത്തുള്ള മലയാളം മിഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൊതു വേദിയില്‍ മുരുകന്‍ കാട്ടാക്കട എന്ന പേരില്‍ അറിയപ്പെടുന്ന ഒരാള്‍ക്ക് മലയാളം മിഷന്‍ എന്തിനാണ് പരിചിതമല്ലാത്ത പേര് നല്‍കുന്നത് എന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്തെ മലയാളം മിഷന്റെ ഓഫീസിലെത്തി മുരുകന്‍ കാട്ടാക്കട ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞദിവസം ഏറ്റെടുത്തിരുന്നു.  അതേസമയം സംഭവം വിവാദമായതിനുപിന്നാലെ മലായളം മിഷന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Malay­alam Mis­sion adds Nair to Muru­gan Kat­taka­da: With­drawn due to controversy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.