11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 3, 2024
November 19, 2024
November 19, 2024
November 3, 2024
October 28, 2024
October 28, 2024
October 27, 2024
October 22, 2024
September 23, 2024

അമേരിക്കയില്‍ മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു

Janayugom Webdesk
അലബാമ
November 30, 2021 11:18 am

അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്.അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന്‍ മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചാല്‍ അലബാമയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നു. 

യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ് അടുത്ത കൊലപാതകം.ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു സാജന്‍ മാത്യൂസ് എന്ന് സജിയാണ് വെടിയേറ്റ് മരിച്ചത്.
ENGLISH SUMMARY;Malayalee girl killed in US
YOU MAY ALSO LIKE THIS VIDEO;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.