20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 17, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025

ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയിൽ

Janayugom Webdesk
കോഴിക്കോട്
November 12, 2021 9:44 pm

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽപൊയിൽ എളാങ്ങൽ മുഹമ്മദ്(46) നെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയായ 52കാരിയെയും ഏഴുവയസ്സുള്ള പെൺകുട്ടിയെയും പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ പ്രതി ഏഴുവയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കുതറിയോടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പ്രതി ലൈംഗികപീഡനത്തിന് ഇരയാക്കി. പെൺകുട്ടി തൊഴിലുറപ്പ് ജോലിസ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തു നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് കടന്ന പ്രതി ചെന്നൈയിൽ നിന്ന് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോഴാണ് പുലർച്ചെ രണ്ടരയ്ക്ക് പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. സംഭവത്തിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നത് പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ മറ്റു ഫോണുകളിൽ നിന്ന് ഇയാൾ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വിളിച്ചിരുന്നു. ഈ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.പ്രതിക്കെതിരെ രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്. 

Eng­lish Sum­ma­ry ; man arrest­ed for rap­ing dif­fer­nt­ly abled and sev­en year old girl

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.