23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

വീണ്ടും ആശങ്ക;സാംബിയയില്‍ നിന്നും പൂനെെയില്‍ എത്തിയ 60 കാരന് കോവിഡ്, ഒമിക്രോണ്‍?

Janayugom Webdesk
പൂനെെ
December 2, 2021 10:19 am

കോവിഡിന്റെ പുതിയ വകഭേതം ഒമിക്രോണ്‍ ലോകമെങ്ങും ഭീതിപടര്‍ത്തിക്കൊണ്ടിരിക്കെ , ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നും പൂനെയില്‍ എത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 വയസുകാരനായ ഇയാള്‍ മുംബൈ വഴിയാണ് പൂനെയില്‍ എത്തിയത്. ഒമിക്രോണ്‍ വകഭേദമാണോ എന്ന് പരിശോധിക്കുന്നതിനായി ഇദ്ദേഹത്തിന്റെ ശ്രവസാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും.

കൊവിഡ് പോസിറ്റീവായതിന് ശേഷം ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ടാക്‌സി കണ്ടെത്തി ഡ്രൈവറെ പരിശോധിച്ചെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാൽ 11 ദിവസം മുമ്പാണ് ഇയാള്‍ പൂനെയില്‍ എത്തിയതെന്ന് പൂനെ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് വാവരെ അറിയിച്ചു. നവംബര്‍ 11 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായി മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന ശേഷം പൂനെയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൂനെ ഹെല്‍ത്ത് അതോറിറ്റി.

അതേസമയം, ഒമൈക്രോൺ ഭീഷണിയിൽ മഹാരാഷ്ട്ര നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.
eng­lish summary;Man from Zam­bia who reached Pune via Mum­bai tests pos­i­tive for Covid
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.