5 May 2024, Sunday

Related news

March 23, 2024
March 15, 2024
March 12, 2024
March 7, 2024
March 6, 2024
February 28, 2024
February 26, 2024
February 24, 2024
February 22, 2024
February 7, 2024

മൂന്നും എട്ടും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; അടൂരില്‍ യുവാവിന്​ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും

Janayugom Webdesk
അടൂർ
October 11, 2023 8:13 pm

എട്ടുവയസുകാരിയും മൂന്നര വയസുകാരിയുമായ സഹോദരികളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്​ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. കൊല്ലം പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ്​ (32) ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് ആൻഡ്​ സ്പെഷൽ കോടതിയുടേതാണ് വിധി.

ഇയാളുടെ അടുത്ത ബന്ധുവായ രണ്ടാം പ്രതി രാജമ്മയെ കോടതി താക്കീത് നൽകി വിട്ടയച്ചു. ദൃക്‌സാക്ഷിയുണ്ടെന്ന അപൂർവതയുള്ള കേസിൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജി എ. സമീറാണ്​ വിധി പുറപ്പെടുവിച്ചത്.

വിനോദ്​ മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വെച്ച് 2021 ഡിസംബർ 18ന് രാത്രി 8​.30നാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പൊലീസിനെ പരാതിയുമായി സമീപിച്ചത്​. ദൃക്‌സാക്ഷി എട്ടുവയസ്സുകാരിയായ മൂത്തകുട്ടിയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന് അടൂർ പൊലീസ് ആദ്യം എടുത്ത കേസ് വിചാരണയിലാണ്​. മൂന്നരവയസ്സുള്ള ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെത്തുടർന്നാണ്​ രണ്ടാമത്തെ കേസ്​ എടുത്തത്​.

ഇന്ത്യൻ ശിക്ഷാനിയമം- പോക്​സോ വകുപ്പുകൾ പ്രകാരമാണ് 100 വർഷം തടവും നാലുലക്ഷം രൂപയും ശിക്ഷ വിധിച്ചത്. തുക അതിജീവിതക്ക്​ നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം.

Eng­lish Sum­ma­ry: man sen­tenced to 100 years rig­or­ous impris­on­ment and fined rs 4 lakh for sex­u­al­ly assault­ing minor girls
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.