27 April 2024, Saturday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

‘നേതാക്കളുടെ അനങ്ങാപ്പാറ നയം ’ ദേശീയതലത്തിലും, സംസ്ഥാനത്തും നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
September 22, 2021 4:15 pm

കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റി . മററ് രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാനിലും, ഛത്തീസ് ഗഡ്ഡിലും നേതൃത്വമാറ്റം ആവശ്യപ്പെട്ട് വിമതര്‍ സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് ഇന്ന് രാജ്യത്ത് സംഘടനാപരമായി ഏറെ പിന്നോക്കം പോയിരിക്കുന്നു. പാര്‍ട്ടിയുടെ സംഘടനാ നേതൃത്വം ഏറെ പരാജയപ്പെട്ടിരിക്കുന്നു. നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തുക. പാര്‍ട്ടിയുടെ ഇങ്ങനെയുള്ള ഈ പോക്കില്‍ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരും, സ്തുതിപാഠകരും ഒഴികെ നേതാക്കള്‍ വലിയ ്അമര്‍ഷത്തിലാണ്. ബിജെപിയെ സംഘടനാപരമായി നേരിടാന്‍ സാധിക്കാത്ത തരത്തില്‍ ദുര്‍ബലമായിരിക്കുന്നു. എഐസിസി പുനസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ തീരുമാനിക്കാത്തതിലും കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് സൂചന. രാഹുല്‍ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ മറ്റൊരാളെ അധ്യക്ഷനാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഇവരുടെ ആവശ്യം പാര്‍ട്ടി പരിഗണിക്കുന്നുപോലുമില്ലെന്നാണ് ഇവരുടെ പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയോ കാര്യങ്ങള്‍ ആലോചിക്കുകയോ പോലും ചെയ്യുന്നില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. ആറുമാസത്തിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒരുക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടില്ല. പാര്‍ട്ടി ഭരണപക്ഷത്തുള്ള പഞ്ചാബില്‍ തമ്മില്‍തല്ല് നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടുമെന്ന സൂചനകള്‍തന്നെയാണ് പുറത്തുവരുന്നത്.നാള്‍ക്കു നാള്‍ പാര്‍ട്ടിയുടെ അടിത്തറ തകരുന്നു എന്നതു ചൂണ്ടിക്കാട്ടിയിട്ട് അതുപറഞ്ഞവരെ ബിജെപി അനുയായികളാക്കാനല്ലാതെ മറ്റൊന്നും നേതൃത്വം ചെയ്തിട്ടില്ല. ഇക്കാര്യത്തിലൊക്കെ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുതിര്‍ന്ന പല നേതാക്കളും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.


ഇതുംകൂടി വായിക്കുക;അനില്‍കുമാറിന്റെ രാജി ; സംസ്ഥാനകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍


ഗുലാംനബി ആസാദിനെ തമിഴ് നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് വിടുവാന്‍ ഭരണകക്ഷിയായ ഡിഎംകെ ഒരു സീറ്റ് നല്‍കിയേനേ. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വലിയ താല്‍പര്യമില്ല. 23ജി നേതാക്കളില്‍ ഒരാളാണ് ഗുലാംനബി . അതുപോലെ കോണ്‍ഗ്രസിന്‍റെ ലോക്സഭയിലെ പാര്‍ട്ടി ലീഡറായി നില്‍ക്കുന്ന അധിരഞ്ജന്‍ ചൗധരിയുടെ പ്രകടനങ്ങള്‍ പരാജയമാണെന്നും, ഒഴിവാക്കാനും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ട്. എന്നാല്‍ പകരം ലീഡറായി പേര് കേട്ടത് ശശിതരൂരിനേയോ, മനീഷ് തിവാരിയേയും ആണ്. എന്നാല്‍ ഇവര്‍ രണ്ടും 23ജി നേതാക്കളില്‍പ്പെടുന്നവരാണ്, 23ജിനേതാക്കളെല്ലാം നേതൃത്വത്തിന്‍റെ നിലപാടില്‍ ഏറെ അമര്‍ഷത്തിലാണ്. പലരും പാര്‍ട്ടി വിടാനാണ് സാഹചര്യം. കേന്ദ്രത്തിലെ സ്ഥിതിയില്‍ നിന്നും തകിച്ചും വ്യത്യസ്തമല്ല കേരളത്തിലെ കോണ്‍ഗ്രിസിന്‍റെ അവസ്ഥയും, ഡിസിസി അദ്ധ്യക്ഷന്‍മാരുടെ നിയമനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടായ കൊഴിഞ്ഞുപോക്ക് വരും നാളുകളില്‍ കൂടും. അസംതൃപ്തരായ നിരവധി പേരാണ് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലെ വിവിധ കക്ഷികളില്‍ എത്താന്‍ തീരുമാനിച്ചിരിക്കുന്നു.കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറികൂടിയായ കെപി അനില്‍കുമാറിനും പിഎസ് പ്രശാന്തിനും, ജി.


ഇതുംകൂടി വായിക്കുക;സംഘടനാ ദൗര്‍ബല്യവും, ഗ്രൂപ്പ് പോരും, പ്രശാന്ത് കിഷോറിന്‍റെ വരവിന് തടയിട്ട് 23 ജി നേതാക്കള്‍; ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം


രതികുമാറിനും പിന്നാലെ മൂന്നു നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിടുന്നു. ഡിസിസി പുനസംഘടനയിലെ അതൃപ്തിയും, ഇനി വരാനിരിക്കുന്ന കെപിസിസി-ഡിസിസി പുനസംഘടനകളില്‍ സ്ഥാനം പോകുമെന്ന് ഭീതിയുള്ളവരുമായ നേതാക്കളാണ് ഇവര്‍. ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ ജനപ്രതിനിധിയായ ആള്‍, കൊല്ലം ജില്ലയില്‍ നിന്നുള്ള ഗ്രൂപ്പു ബന്ധമുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, തിരുവനന്തപുരത്തുനിന്നുള്ള കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ നേതാക്കളാണ് പാര്‍ട്ടിവിടുന്നത്. ഇവരില്‍ ആലപ്പുഴയിലെ നേതാവ് സമുദായത്തിന്‍റെ ഉന്നതതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍കൂടിയാണ്.ഇയാളെ നേരത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഈ സ്ഥാനം കിട്ടാത്തതാണ് പാര്‍ട്ടി വിടാനുള്ള കാരണമായി പറയുന്നത്. തന്നെയുമല്ല, പാര്‍ട്ടിയിലെ പുതിയ നേതൃത്വം തന്റെ വാക്കു കേള്‍ക്കുന്നില്ലെന്നും ഇദ്ദേഹത്തിന് പരാതിയുണ്ട്. ഇദ്ദേഹം ഒരു സമുദായത്തിന്റെ നേതാവ് കൂടിയാണ്.കൊല്ലത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പുനസംഘടനയില്‍ പരിഗണനയുണ്ടാകില്ലെന്നു വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനം.പണ്ട് ജില്ലയിലെ പ്രമുഖനായ ഗ്രൂപ്പു നേതാവായ ഇദ്ദേഹത്തെ നേരത്തെ ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം ഇദ്ദേഹം തന്നെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. കെ.സുധാകരന്‍റെ നേതൃത്വത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടുളള നിരവധി നേതാക്കുളുണ്ട്. ഡിസിസി ‑കെപിസിസി പുനസംഘടനാ കാത്തിരിക്കുകയാണ്.സ്ഥാനങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ പാര്‍ട്ടി വിടുവാന്‍ തന്നെയാണ് അവരുടെ തീരുമാനം.
eng­lish summary;Many lead­ers at the nation­al and state lev­els are leav­ing the Congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.