December 1, 2023 Friday

Related news

November 21, 2023
April 18, 2023
March 1, 2023
February 18, 2023
February 10, 2023
February 8, 2023
February 3, 2023
February 3, 2023
February 3, 2023
November 14, 2022

ആർ രാമചന്ദ്രന്റെ നിര്യാണത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 21, 2023 11:26 am

സിപിഐയുടെ മുതിർന്ന നേതാവ്‌ ആർ രാമചന്ദ്രന്റെ നിര്യാണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അനുശോചിച്ചു.
ദീർഘകാലമായി വളരെ അടുത്ത ബന്ധമുള്ള സഖാവായിരുന്നു ആർ രാമചന്ദ്രനെന്നും ഒരേകാലത്ത് സിപിഐ എമ്മിന്റെയും സിപിഐയുടെയും ജില്ലാ സെക്രട്ടറിമാരായി പ്രവർത്തിച്ചപ്പോഴാണ് കൂടുതൽ അടുത്തതെന്ന് അനുശോചന സന്ദേശത്തിൽ കെ എൻ ബാലഗോപാൽ പറഞ്ഞു.

മികച്ച സംഘാടകനും തെളിഞ്ഞ കമ്മ്യൂണിസ്റ്റുമായിരുന്ന അദ്ദേഹം എംഎൽഎ എന്ന നിലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചു. കരുനാഗപ്പള്ളിയുടെ വികസനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 

രോഗബാധിതനായിരിക്കുന്ന ഘട്ടത്തിലും പൊതുപ്രവർത്തനത്തിൽ അദ്ദേഹം സജീവമായിരുന്നു. ആശുപത്രിക്കിടക്കയിൽനിന്ന് നേരിട്ടെത്തിയാണ് നവകേരള സദസിന്റെ കരുനാഗപ്പള്ളി മണ്ഡലം സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തത്. അദ്ദേഹം നവകേരള സദസിന്റെ സംഘാടക സമിതി ചെയർമാനുമായിരുന്നു.

രാമചന്ദ്രന്റെ ആകസ്മികമായ വിയോഗം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ധനമന്ത്രി പറഞ്ഞു.

Eng­lish Summary:Minister KN Bal­agopal con­doled the demise of R Ramachandran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.