2 May 2024, Thursday

Related news

March 16, 2024
February 20, 2024
February 10, 2024
January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 7, 2024
January 1, 2024

രാമക്ഷേത്രത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2023 11:35 am

രാമക്ഷേത്രത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ എഫ് സിആര്‍ എ 2010 ചട്ടപ്രകാരമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് രാമക്ഷേത്ര ട്രസ്റ്റിന് അനുമതി നല്‍കിയത്.

വിദേശ സ്രോതസ്സുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാവുന്ന ട്രസ്റ്റായി രാമക്ഷേത്ര ട്രസ്റ്റിനെ എഫ് സിആര്‍എ രജിസ്റ്റര്‍ ചെയ്തു. അംഗീകൃത സംഘടനകള്‍ക്കോ ട്രസ്റ്റുകള്‍ക്കോ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സന്‍സദ് മാര്‍ഗിലെ ബ്രാഞ്ചില്‍ എഫ് സിആര്‍എ അക്കൗണ്ട് വഴി മാത്രമേ ഫണ്ട് സ്വീകരിക്കാവൂ എന്നാണ് നിലവിലെ വ്യവസ്ഥ.ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ജൂണില്‍ എഫ് സിആര്‍എരജിസ്‌ടേഷന് അപേക്ഷിച്ചിരുന്നു.

മാര്‍ച്ച് 23 വരെയുള്ള ഏഴ് മാസത്തിനുള്ളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 100 ഓളം സംഘടനകള്‍ക്ക് അവരുടെ എഫ് സിആര്‍എ രജിസ്‌ടേഷന്‍ നഷ്ടമായിരുന്നു. ഇതില്‍ മതര്‍ തെരേസ മിഷണറി ചാരിറ്റി, ഓക്‌സ് ഫാം ഇന്ത്യ, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.2020 ആഗസ്റ്റോടെ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം 2024 പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു.

Eng­lish Summary:
Min­istry of Home Affairs gives per­mis­sion to accept for­eign funds for Ram Temple

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.