December 3, 2023 Sunday

Related news

December 3, 2023
November 22, 2023
October 26, 2023
October 24, 2023
October 24, 2023
October 22, 2023
September 4, 2023
June 16, 2023
June 7, 2023
May 14, 2023

കാസര്‍കോടും തൃശൂരും മിന്നല്‍ ചുഴലി: നിരവധി വീടുകള്‍ തകര്‍ന്നു

Janayugom Webdesk
കാസര്‍കോട്/ തൃശൂര്‍
September 12, 2022 2:10 pm

സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ മിന്നല്‍ ചുഴലി നിരവധി വീടുകള്‍ തകര്‍ന്നു. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. കാസർകോട് മാന്യയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 150 ഓളം മരങ്ങൾ കട പുഴകി. തൃശൂരിൽ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റിൽ വൈദ്യുതിപോസ്റ്റുകൾ തകർന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പല വീടുകള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റിൽ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്ത് പുലർച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്.

Eng­lish Sum­ma­ry: min­nal chuzhali cyclone reported
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.